താന്‍ ക്വാറന്റൈനിലല്ല, പേരമക്കളുടെ ആഭരണമെടുക്കാനാണ് ബാങ്കില്‍ പോയത്; മനോരമ നല്‍കിയ വാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി മന്ത്രി ഇ പി ജയരാജന്റെ ഭാര്യ

0
78

മനോരമ നല്‍കിയ വാര്‍ത്തയ്‌ക്കെതിരെ പ്രതികരണവുമായി മന്ത്രി ഇ പി ജയരാജന്റെ ഭാര്യ ഇന്ദിര. മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പേജിലാണ് വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ച് മന്ത്രി പത്‌നി രംഗത്തെത്തിയത്. മനോരമ നല്‍കിയത് വ്യാജ വാര്‍ത്തയാണെന്ന് മന്ത്രി പത്‌നി പ്രതികരിച്ചു. ഒരു സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെയാണ് മനോരമ ഇത്തരം വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. ക്വാറന്റൈന്‍ ലംഘിച്ചെന്നത് വ്യാജമാണ്, താന്‍ ക്വാറന്റൈനിലായിരുന്നില്ല. കഴിഞ്ഞ വ്യാഴാഴ്ച്ച ബാങ്കില്‍ പോയത് പേരമക്കളുടെ ആഭരണങ്ങളെടുക്കാനാണ്. പേരക്കുട്ടികള്‍ക്ക് സമ്മാനം നല്‍കിയത് അത്രവലിയ തെറ്റാണെന്നാണോ മനോരമ പറയുന്നത്. ആരോട് ചോദിച്ചിട്ടാണ് മനോരമ ഇങ്ങനെ വാര്‍ത്ത ചെയ്തതെന്നും അവര്‍ ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here