കർഷകർക്ക് കൂടുതൽ പിന്തുണ; ഹരിയാനയിൽ എംഎൽഎ ലൈവ്‌സ്റ്റോക്ക് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു, സമരത്തിൽ പങ്കുചേരും

0
51

മോദി സർക്കാരിന്റെ പുതിയ കാർഷിക നിയമത്തിനെതിരായ സമരത്തിൽ കർഷകർക്ക് പിന്തുണയേറുന്നു, ഹരിയാനയിൽ ബിജെപി സർക്കാരിനെ പിന്തുണച്ച് പോന്ന ദാദ്രിയിൽ നിന്നുള്ള സ്വതന്ത്ര്യ എംഎൽഎ സോംബിർ സംഘവൻ ലൈവ്‌സ്റ്റോക്ക്‌ ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു, നാളെ മുതൽ ഡൽഹിയിൽ സമരത്തിൽ പങ്കുചേരുമെന്ന് അദ്ദേഹം അറിയിച്ചു. സംഘവൻ ഖാപിലെ മുഴുവൻ പ്രതിനിധികളും സമരത്തിന് പൂർണമായ പിന്തുണ നൽകുമെന്ന് അദ്ദേഹം അറിയിച്ചു. സംഘവൻ ഖാപിന്റെ തലവൻ കൂടിയാണ് ഇദ്ദേഹം.

LEAVE A REPLY

Please enter your comment!
Please enter your name here