More

  മാണിക്ക് സ്മാരകം; വിമർശനവുമായി ഹരീഷ് വാസുദേവന്‍

  Must Read

  അശ്‌ളീല വീഡിയോ മോര്‍ഫ് ചെയ്ത പ്രചരിപ്പിച്ച്‌ പണം തട്ടുന്ന സംഘം വ്യാപകമാകുന്നു;യുവതിക്കെതിരെ അടൂര്‍ സ്വദേശിയുടെ പരാതി

  പത്തനംതിട്ട: രാജ്യത്ത് അശ്‌ളീല വീഡിയോ മോർഫ് ചെയ്ത ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം വ്യാപകമാകുന്നു വീഡിയോ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച്‌ പണം തട്ടാന്‍...

  നടിയെ പീഡിപ്പിച്ച;തമിഴ്നാട്‌ മുന്‍മന്ത്രി അറസ്റ്റില്‍

  ബംഗളൂരു:ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ത​മി​ഴ്നാ​ട് മു​ന്‍​മ​ന്ത്രി എം.​മ​ണി​ക​ണ്ഠ​ന്‍ അ​റ​സ്റ്റി​ല്‍. മ​ലേ​ഷ്യ​ക്കാ​രി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ബംഗളൂരുവില്‍നിന്നാണ് എഐഎഡിഎംകെ നേതാവ് കൂടിയായ മണികണ്ഠനെ ചെന്നൈ...

  ഞാനും പഠിച്ചത് കണ്ണൂരില്‍ എനിക്കും ചിലത് പറയാനുണ്ട് പി.കെ കുഞ്ഞാലിക്കുട്ടി

  കണ്ണൂര്‍ ഞാനും പഠിച്ചത് കണ്ണൂരിലെ സര്‍ സയ്യിദ് കോളേജിലാണെന്നും എനിക്കും ചില കഥകള്‍ പറയാനുണ്ടെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ...

  കേരള ബജറ്റിൽ അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം നേതാവും മുന്‍ ധനമന്ത്രിയുമായിരുന്ന കെ എം മാണിക്ക് ആദരസൂചകമായി ബജറ്റിൽ കോടികൾ നീക്കി വച്ചതിനെതിരെ വിമർശനവുമായി ഹരീഷ് വാസുദേവൻ രംഗത്ത്.
  താനും അപ്പൻ തമ്പുരാനും സുഭദ്രയും അടങ്ങിയ ട്രസ്റ്റിന് സെന്റിന് ലക്ഷങ്ങൾ വിലയുള്ള പാലായിൽ 50 സെന്റ് സ്ഥലവും 5 കോടി രൂപയും അനുവദിക്കാൻ മകന്റെ ആവശ്യം.

  എന്താണീ ട്രസ്റ്റിന്റെ പൊതുധർമ്മം?
  കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനും കാട്ടുകള്ളനുമാണെന്നു നാട്ടുകാരെക്കൊണ്ടു പറയിപ്പിച്ച KM മാണിയുടെ പേരിൽ ഒരു പഠനഗവേഷണ കേന്ദ്രം സ്ഥാപിക്കണം !!
  എന്നിട്ട്, അധ്വാനവർഗ്ഗ സിദ്ധാന്തം നാട്ടുകാരെ പഠിപ്പിക്കണം. !!
  ജോസ് കെ മാണിക്ക് വേണമെങ്കിൽ അണികളോട് പണം പിരിച്ചു നടത്തട്ടെ. അതിനും ഖജനാവ് കയ്യിട്ടുവാരൻ വരുന്നത് എന്തിനാണ്??

  അത് അനുവദിക്കാൻ ഇടതുപക്ഷ സർക്കാരും തോമസ് ഐസക്കും !!

  മാണി മരിച്ചത് കൊണ്ട് മാത്രമാണ് അങ്ങേർക്കെതിരായ വിജിലൻസ് കേസ് അവസാനിപ്പിച്ചത്. അഴിമതി നടത്താനും ആ അഴിമതി അന്വേഷിക്കാനും പൊതുജനങ്ങൾ തന്നെ നഷ്ടം സഹിക്കണം, ഇപ്പോൾ മരിച്ചാൽ ട്രസ്റ്റ് ഉണ്ടാക്കാനും സഹിക്കണം എന്നു പറയുന്നത് തോന്നിയവാസമാണ്.

  പിണറായി വിജയന് അത്രയ്ക്ക് നിർബന്ധമാണെങ്കിൽ LDF ന്റെ ഫണ്ടിൽ നിന്ന് കൊടുത്തുകൊള്ളണം ജോസ് മാണിക്ക് ഈ തുക. അല്ലാതെ ഖജനാവിൽ നിന്ന് എടുത്തു കൊടുക്കാൻ കരിങ്ങോഴയ്ക്കൽ തറവാട്ടിൽ നിന്ന് കൊണ്ടുവന്നതല്ല ട്രഷറിയിലെ പണം. പൊതുജനത്തിന്റെ പണം എടുത്ത് മരിച്ച രാഷ്ട്രീയക്കാരുടെ പേരിൽ വീട്ടുകാർ തുടങ്ങുന്ന ട്രസ്റ്റിന് കൊടുക്കാൻ ഏത് നിയമമാണ് നിങ്ങൾക്ക് അധികാരം തന്നത്??

  LDF നു കേരളാ കൊണ്ഗ്രസുകാരെ സുഖിപ്പിക്കണമെങ്കിൽ ആയിക്കോ. സ്വന്തം ഫണ്ടിൽ നിന്ന് കൊടുത്തോ. ഇല്ലെങ്കിൽ CPM പാട്ടപ്പിരിവ് നടത്തി കൊടുത്തോ… ഈ തോന്ന്യവാസം അനുവദിക്കാനാകില്ല.

  നിയമപരമായി തോറ്റേക്കാം. പക്ഷെ, ഈ തീരുമാനം ഞാൻ കോടതിയിൽ ചോദ്യം ചെയ്യും. എതിർപ്പിന്റെ സ്വരം ഇല്ലാതെ നിങ്ങളീ അശ്ലീലം ചെയ്തുവെന്ന് ചരിത്രം രേഖപ്പെടുത്താനേ പാടില്ല. അനുവദിക്കില്ല.

  NB: സിപിഎം കാരേ, ന്യായീകരണ സിംഹങ്ങളെ, ഈ പോസ്റ്റ് ലൈക്ക് ചെയ്യണ്ട. ഉളുപ്പും നാണവും മാനവും ഉണ്ടെങ്കിൽ, പാർട്ടി സംവിധാനത്തിൽ ജനാധിപത്യം എന്നൊന്ന് ബാക്കിയുണ്ടെങ്കിൽ നിങ്ങളുടെ കമ്മിറ്റിയിൽ ചോദിക്ക്, LDF നു നാണമില്ലേ എന്ന്.

  അഡ്വ.ഹരീഷ് വാസുദേവൻ.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  Latest News

  അശ്‌ളീല വീഡിയോ മോര്‍ഫ് ചെയ്ത പ്രചരിപ്പിച്ച്‌ പണം തട്ടുന്ന സംഘം വ്യാപകമാകുന്നു;യുവതിക്കെതിരെ അടൂര്‍ സ്വദേശിയുടെ പരാതി

  പത്തനംതിട്ട: രാജ്യത്ത് അശ്‌ളീല വീഡിയോ മോർഫ് ചെയ്ത ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം വ്യാപകമാകുന്നു വീഡിയോ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച്‌ പണം തട്ടാന്‍...

  നടിയെ പീഡിപ്പിച്ച;തമിഴ്നാട്‌ മുന്‍മന്ത്രി അറസ്റ്റില്‍

  ബംഗളൂരു:ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ത​മി​ഴ്നാ​ട് മു​ന്‍​മ​ന്ത്രി എം.​മ​ണി​ക​ണ്ഠ​ന്‍ അ​റ​സ്റ്റി​ല്‍. മ​ലേ​ഷ്യ​ക്കാ​രി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. ബംഗളൂരുവില്‍നിന്നാണ് എഐഎഡിഎംകെ നേതാവ് കൂടിയായ മണികണ്ഠനെ ചെന്നൈ സിറ്റി പോലിസിന്റെ പ്രത്യേകസംഘം അറസ്റ്റുചെയ്തത്. അറസ്റ്റ്...

  ഞാനും പഠിച്ചത് കണ്ണൂരില്‍ എനിക്കും ചിലത് പറയാനുണ്ട് പി.കെ കുഞ്ഞാലിക്കുട്ടി

  കണ്ണൂര്‍ ഞാനും പഠിച്ചത് കണ്ണൂരിലെ സര്‍ സയ്യിദ് കോളേജിലാണെന്നും എനിക്കും ചില കഥകള്‍ പറയാനുണ്ടെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി.ജനജീവിതം പൂര്‍ണമായി സ്തംഭിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി...

  രാജ്യത്ത് ആശങ്കയായി വീണ്ടും​ ഗ്രീന്‍ ഫം​ഗസ്

  രാജ്യത്ത് ​വീണ്ടും ഗ്രീന്‍ ഫം​ഗസ് ബാധ സ്ഥിരീകരിച്ചത് ആശങ്ക ഉയർത്തുന്നു.പഞ്ചാബിലെ ജലന്ധറിലാണ് ഗ്രീന്‍ ഫംഗസ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് മുക്തനായി ചികിത്സയില്‍ കഴിയുകയായിരുന്ന 62കാരനാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചത്. ഇയാള്‍...

  പ്രവാസികൾക്ക് ആശ്വാസിക്കാം,കോവിഡ് സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറും തിയതിയും രേഖപ്പെടുത്താന്‍ തുടങ്ങി

  തിരുവനന്തപുരം- സൗദി അടക്കമുള്ള രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് നൽകുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പരും തീയതിയും കൂടി ചേർക്കാൻ കേരള സർക്കാർ തീരുമാനം. ചില വിദേശ രാജ്യങ്ങൾ വാക്‌സിനെടുത്ത തീയതിയും വാക്‌സിന്റെ...

  More Articles Like This

  We would like to show you notifications for the latest news and updates.
  Dismiss
  Allow Notifications