നാല് കോടി രൂപ തട്ടിയെടുത്തെന്ന് ഹര്‍ഭജന്‍ സിങ്; പണം കൊടുത്തു തീര്‍ത്തെന്നും വസ്തുവിന്റെ പവര്‍ഓഫ് അറ്റോര്‍ണി ഹര്‍ഭജന്റെ പേരിലെന്നും ആരോപണ വിധേയന്‍

0
126

ചെന്നൈ: ബിസിനസുകാരന്‍ നാല് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. ഹര്‍ഭജന്‍ സിങ് പരാതി. ഇതിനു പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ആരോപണ വിധേയന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. ഒരു സുഹൃത്താണു ജി. മഹേഷ് എന്നയാളെ പരിചയപ്പെടുത്തിയതെന്നും 2015ല്‍ ഇയാള്‍ക്ക് പണം നല്‍കുകയായിരുന്നെന്നും ഹര്‍ഭജന്‍ സിങ് നല്‍കിയ പരാതിയിലുണ്ട്. പിന്നീട് മഹേഷുമായി ബന്ധപ്പെട്ടപ്പോഴെല്ലാം കടമായി വാങ്ങിയ പണം തിരികെ നല്‍കാന്‍ വിസമ്മതിക്കുകയായിരുന്നെന്നും ഹര്‍ഭജന്‍ പരാതിയില്‍ വ്യക്തമാക്കി.

ഓഗസ്റ്റ് 18ന് ചെന്നൈ സ്വദേശിയായ മഹേഷ് ഹര്‍ഭജന് നല്‍കിയ 25 ലക്ഷത്തിന്റെ ചെക്ക് മടങ്ങിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം ചെന്നൈ പൊലീസ് കമ്മീഷണറെ സമീപിക്കുകയും മഹേഷിനും മറ്റു ചിലര്‍ക്കുമെതിരെ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു. താരത്തിന്റെ പരാതി അന്വേഷണത്തിനായി നീലങ്കരയ് അസിസ്റ്റന്റ് കമ്മിഷണര്‍ക്കു കൈമാറി. ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ മഹേഷിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തലമ്പൂരിലെ തന്റെ സ്വത്ത് പണയംവച്ചാണ് ഹര്‍ഭജനില്‍നിന്ന് പണം കടമെടുത്തതെന്നാണു മഹേഷ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. ഇതിന്റെ പവര്‍ ഓഫ് അറ്റോര്‍ണി ഹര്‍ഭജന്റെ പേരിലാണ്.

ഹര്‍ഭജന് നല്‍കാനുള്ള പണം മുഴുവന്‍ കൊടുത്തു തീര്‍ത്തതായും ഇയാള്‍ വ്യക്തമാക്കുന്നു. 2020 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിനായി കളിക്കാനിരുന്ന ഹര്‍ഭജന്‍ സിങ് പിന്നീട് ടീമില്‍നിന്നു സ്വമേധയാ പുറത്തുപോകുന്നതായി അറിയിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ കളിക്കാന്‍ താല്‍പര്യമില്ലെന്നാണു താരം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here