More

  ആശങ്കയിൽ സൗദി, ജിദ്ദയിൽ പ്രതിദിനം കോവിഡ് മൂലം മരണപ്പെടുന്നത് പത്തിലേറെ പേർ; ഒമാനില്‍ 930 പേര്‍ക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു

  Latest News

  “കോവിഡ് രോഗമാണ്, കുറ്റകൃത്യമല്ല, കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കതിരെ വിടി ബൽറാം എംഎൽഎ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്ന് വിമർശനം

  കോവിഡ് രോഗികളുടെ ഫോൺകോൾ വിവരങ്ങൾ ചോർത്താനുള്ള നടപടിക്കെതിരെ വിടി ബൽറാം എംഎൽഎ. കോവിഡ് രോഗമെന്നും കുറ്റകൃത്യമല്ലെന്നും ബൽറാം ഓർമപ്പെടുത്തി.തോന്നിയപോലെ ഫോൺകോൾ വിവരങ്ങൾ ശേഖരിക്കാൻ...

  മുഖ്യമന്ത്രി കോവിഡ് നിരീക്ഷണത്തിൽ; തലസ്ഥാനത്ത് സ്വതന്ത്ര്യദിന പരേഡിൽ ദേശീയപതാക ഉയർത്തുന്നത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

  മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് നിരീക്ഷണത്തിൽ പ്രവേശിച്ചതിനാൽ തലസ്ഥാനത്ത് സ്വാതന്ത്ര്യദിന പരേഡിൽ ദേശീയ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കാൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്...

  ഇന്ത്യ ഹിന്ദുരാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നുവെന്ന് ചരിത്രകാരി റോമില ഥാപ്പർ

  ഇന്ത്യ ഹിന്ദു രാഷ്ട്രമായി പരിവർത്തനം ചെയ്യപ്പെട്ട് കൊണ്ടിരിക്കുകയാണെന്ന് പ്രശസ്ത ചിത്രകാരി റോമില ഥാപ്പർ അഭിപ്രായപ്പെട്ടു. ഡൽഹി സർവകലാശാലയിലെ വിദ്യാർഥികൾ നടത്തിയ ഓൺലൈൻ പ്രഭാഷണത്തിലാണ്...

  സൗദി അറേബ്യയിൽ ഒരു ഇടവേളക്ക്​ ശേഷം കോവിഡ് രോഗികളുടെ എണ്ണം വർധിച്ചത് ഗൾഫ് രാജ്യങ്ങളെ വീണ്ടും ആശങ്കയിലാഴ്ത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ സൗദിയിൽ 3121 പേർക്കാണ്​ പുതുതായി രോഗം സ്ഥിരീകരിച്ചത്​. ഇതോടെ ആകെ രോഗികളുടെ എണ്ണം 98,869 ആയി. ശനിയാഴ്​ച 34 മരണമാണ്​ റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ കോവിഡ്​ ബാധിച്ചുള്ള ആകെ മരണം 676 ആയി. ജിദ്ദയിലാണ്​ ആശങ്കാജനകമായ രീതിയിൽ മരണസംഖ്യ ഉയരുന്നത്​. കഴിഞ്ഞ കുറച്ചുദിവസമായി ദിനംപ്രതി 10ലേറെ ആളുകളാണ്​ ഇവിടെ മരിക്കുന്നത്​. ശനിയാഴ്​ച 17​​​ പേരാണ്​ മരിച്ചത്​. ഇതോടെ ആകെ മരണസംഖ്യ 230 ആയി. എട്ടു ​പേർ മരിച്ചതോടെ​ മക്കയിൽ 267 ആയി​. രാജ്യത്തെ ചെറുതും വലുതുമായ 173 പട്ടണങ്ങളിലാണ്​ കോവിഡ്​ പടർന്നുപിടിച്ചത്​.

  രോഗ ബാധിതരുടെ എണ്ണം വർധിച്ചതോടെ സൗദി അറേബ്യയിലെ ജിദ്ദയില്‍ ശനിയാഴ്ച മുതല്‍ 15 ദിവസത്തേക്ക് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. സ്വകാര്യ മേഖലയില്‍ ഉച്ചകഴിഞ്ഞ് മൂന്നു വരെ മാത്രമാണ് ജോലി സമയം.ഈ 15 ദിവസവും ഉച്ചയ്ക്ക് മൂന്ന് മണി മുതല്‍ രാവിലെ ആറ് മണി വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജോലിക്ക് ആളുകള്‍ ഹാജരാകേണ്ടത് സംബന്ധിച്ച്‌ മാനവ വിഭവ ശേഷി മന്ത്രാലയമാണ് വിശദീകരണം പുറത്തിറക്കിയത്.

  ജിദ്ദ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ജോലിക്ക് എത്തേണ്ടതില്ല.വകുപ്പ് മേധാവികളും ഉയര്‍ന്ന ഉദ്യോഗസ്ഥരും മാത്രം ജോലിക്കെത്തിയാല്‍ മതി.മക്ക മേഖലയില്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് അവധി തുടരും. മറ്റ് മേഖലകളില്‍ പൊതുമേഖലാ സ്ഥാപനങ്ങളിലുള്ള മൊത്തം ജീവനക്കാരുടെ 50 ശതമാനം വരെ ജോലിക്കെത്തിയാല്‍ മതിയാകും. ബാക്കിയുള്ളവര്‍ വിദൂര സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ ജോലി ചെയ്യണം.ജിദ്ദ ഒഴികെയുള്ള സ്ഥലങ്ങളില്‍ സ്വകാര്യ മേഖലയില്‍ നിലവിലെ രീതിയില്‍ തന്നെ ജോലി തുടരും.

  സൗദിക്ക് പുറമെ കുവൈത്തില്‍ ഇന്ന് കൊവിഡ് രോഗത്തെത്തുടര്‍ന്ന് 10 പേര്‍കൂടി മരിച്ചു. കുവൈത്തിൽ രാജ്യത്ത് കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം ഇതോടെ 254 ആയി. 67 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 487 പേര്‍ക്കാണു ഇന്നു രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതടക്കം ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 31,131 ആയി. ഇവരില്‍ 9,125 പേര്‍ ഇന്ത്യക്കാരാണ്.

  ഖത്തറില്‍ ഇന്ന് രണ്ടു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചിരുന്നു. 57 വയസുള്ളവരാണ് മരിച്ചത്, ഇവര്‍ സ്വദേശികളാണോ, വിദേശികളാണോ എന്ന് വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,029 പേരില്‍ നടത്തിയ പരിശോധനയില്‍ 1,700 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 51ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 67,195ഉം ആയതായി അധികൃതര്‍ അറിയിച്ചു. 1,592 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗവിമുക്തരുടെ എണ്ണം 42,527 ആയി ഉയര്‍ന്നു. നിലവില്‍ 24,617പേരാണ് ചികിത്സയിലുള്ളത്. 238 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. 2,51,391 പേരില്‍ ഇതുവരെ കോവിഡ് പരിശോധന നടത്തി.

  ഒമാനില്‍ 930 പേര്‍ക്ക്​ കൂടി ശനിയാഴ്ച് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 239 സ്വദേശികളും 691 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 16016ലെത്തി. 72 പേരാണ്​ ഇതുവരെ മരണപ്പെട്ടത്​. 3451പേര്‍ രോഗമുക്തരായി. യുഎഇയിൽ വെള്ളിയാഴ്ച മാത്രം 624 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

  gulf covid updates latest

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  - Advertisement -

  More Articles Like This

  - Advertisement -