More

  ഗള്‍ഫില്‍നിന്ന് കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ജിദ്ദയില്‍നിന്ന് പറന്നുയര്‍ന്നു: രാത്രി 11 ന് കരിപ്പൂരിലെത്തും

  Latest News

  സ്വപ്നയുടെ കള്ളക്കടത്ത് റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചാല്‍ സമ്പര്‍ക്ക പട്ടികയില്‍ മുഖ്യന്റെ ഓഫീസുമുണ്ടാവുമെന്ന് ഷാഫി പറമ്പില്‍

  സ്വര്‍ണകള്ളക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിനെതിരെ കേസ് എടുത്തുവെന്നറിഞ്ഞ ശേഷം മുഖ്യമന്ത്രിയെ രക്ഷിക്കുവാനായി സിപിഎം വ്യാജ പ്രചരണങ്ങള്‍ നടത്തുന്നതായി കോണ്‍ഗ്രസ് എം.എല്‍.എ ഷാഫി പറമ്പില്‍....

  ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം

  കാലിഫോര്‍ണിയയില്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ പ്രതിമയ്ക്കെതിരായി ലൈംഗിക പ്രതിഷേധം. ഒടുവില്‍ പോലീസ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കി.പ്രതിഷേധക്കാര്‍ വസ്ത്രം അഴിച്ചു പ്രതിമയെ ലൈംഗികമായി ആക്രമിക്കാന്‍...

  സ്വര്‍ണക്കടത്ത്: യു.എ.ഇ അന്വേഷണം പ്രഖ്യാപിച്ചു

  ഇന്ത്യയില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും യു.എ.ഇ. ന്യൂ ഡല്‍ഹിയിലെ യു.എ.ഇ എംബസിയാണ് ഇത് സംബന്ധച്ച ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്. രാജ്യത്തെ...

  ജിദ്ദ: ഗള്‍ഫ് മേഖലയില്‍നിന്ന് തന്നെ കേരളത്തിലേക്കുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം ചൊവ്വാഴ്ച ജിദ്ദ വിമാനത്താവളത്തില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ടു. സ്‌പൈസ് ജെറ്റിന്റെ ബോയിംഗ് 737 വിമാനത്തില്‍ 175 യാത്രക്കാരാണുള്ളത്. രാത്രി 11 ന് വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തും. ഇന്ത്യയിലെ പ്രമുഖ ട്രാവല്‍ ഏജന്‍സിയുമായി സഹകരിച്ചാണ് സ്‌പൈസ് ജറ്റ് ആദ്യ വിമാനം സഊദിയില്‍ നിന്ന് ചാര്‍ട്ടര്‍ ചെയ്തത്. തിങ്കളാഴ്ച ഉച്ചക്കാണ് യാത്രക്കാര്‍ക്ക് ഉറപ്പ് ലഭിച്ചത്.

  ചൊവ്വാഴ്ച രാവിലെ എട്ടു മണിക്ക് തന്നെ യാത്രക്കാര്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നു. നേരത്തെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരാണ് യാത്രക്കാരെല്ലാം. വിമാനം എത്താന്‍ വൈകിയതു കാരണം നിശ്ചയിച്ച സമയത്തിലും മൂന്നു മണിക്കൂര്‍ വൈകിയാണു പുറപ്പെട്ടത്. യാത്രക്കാരില്‍ 136 പുരുഷന്മാരും 21 സ്ത്രീകളുമുണ്ട്. ഇവരില്‍ 10 ഗര്‍ഭിണികളും 20 അടിയന്തിര ചികിത്സക്കായി പോവുന്നവരും ഉള്‍പ്പെടുന്നു. രണ്ട് കൈകുഞ്ഞുങ്ങളടക്കം 20 കുട്ടികളുമാണുള്ളത്. നേരത്തെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് തിരഞ്ഞെടുത്തവരായിരുന്നു മുഴുവന്‍ യാത്രക്കാരും.

  ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്ക് അനുമതി ലഭിച്ചു തുടങ്ങിയതോടെ വിവിധ ട്രാവല്‍ ഏജന്‍സികളുടെയും വിവിധ സംഘടനകളുടെയും കീഴില്‍ ഇനിയും സര്‍വീസുകള്‍ ഉണ്ടായേക്കുമെന്ന ശുഭപ്രതീക്ഷയിലാണ് പ്രവാസികള്‍. ഐ സി എഫ് അടക്കമുള്ള സംഘടനകള്‍ സഊദിയില്‍ നിന്നും മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ചാര്‍ട്ടര്‍ വിമാനങ്ങള്‍ക്കായി ശ്രമിക്കുന്നുണ്ട്. സര്‍ക്കാര്‍ നടപ്പാക്കുന്ന വന്ദേ ഭാരത് മിഷന്‍ പദ്ധതി പ്രകാരം നാടാണയാന്‍ കഴിയാതെ ഗള്‍ഫ് നാടുകളില്‍ കുടുങ്ങിക്കിടക്കുന്ന അനേകായിരം പ്രവാസികള്‍ക്ക് ടിക്കറ്റ് നിരക്ക് അല്‍പ്പം കൂടിയാലും ഇത്തരം ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ സാധിക്കുന്നത് ആശ്വാസമാണ്. വിവിധ സംഘടനകള്‍ക്ക് കീഴിലും മറ്റുമായി ചാര്‍ട്ടേഡ് വിമാന സര്‍വിസുകള്‍ക്കുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതിനാല്‍ വരും ദിനങ്ങളില്‍ കൂടുതല്‍ സര്‍വിസുകള്‍ പ്രതീക്ഷിക്കാം.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് തുടര്‍ക്കഥയാകുന്നു; അരക്കോടിയുടെ സ്വ‌ര്‍ണവുമായി കാസർകോട് സ്വദേശികൾ പിടിയിൽ

  കോഴിക്കോട്: തിരുവനന്തപുരത്തിന് പിന്നാലെ കരിപ്പൂര്‍ വിമാനത്താവളത്തിലും വന്‍ സ്വര്‍ണവേട്ട. രണ്ട് വിമാനങ്ങളിലായി എത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 1.100 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്....

  യുവ ദമ്പതികൾ വീടിനുള്ളില്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സൂചന

  ആലപ്പുഴ: ആലപ്പുഴ ചെന്നിത്തലയില്‍ യുവാവിനെയും യുവതിയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട കുരമ്ബാല സ്വദേശിയായ ജിതിന്‍ (30), മാവേലിക്കര വെട്ടിയാര്‍ സ്വദേശിനിയായ ദേവിക (20) എന്നിവരാണ് മരിച്ചത്. ജിതിന്‍...

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് തുടര്‍ക്കഥയാകുന്നു; അരക്കോടിയുടെ സ്വ‌ര്‍ണവുമായി കാസർകോട് സ്വദേശികൾ പിടിയിൽ

  കോഴിക്കോട്: തിരുവനന്തപുരത്തിന് പിന്നാലെ കരിപ്പൂര്‍ വിമാനത്താവളത്തിലും വന്‍ സ്വര്‍ണവേട്ട. രണ്ട് വിമാനങ്ങളിലായി എത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 1.100 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. 50 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വര്‍ണം....

  വുഹാനില്‍ ഡാമുകള്‍ തുറന്നതിനെ തുടര്‍ന്ന് നൂറുകണക്കിന് മരണം; സംഭവം ആസൂത്രിതമെന്ന് സോഷ്യല്‍ മീഡിയ

  വുഹാന്‍: ചൈനയിലെ കോവിഡ് ഉറവിടമായ വുഹാന്‍ നഗരം പൂര്‍ണ്ണമായും വെള്ളത്തിനടിയില്‍. ഇതുവരെ നൂറുകണക്കിനാള്‍ക്കാര്‍ പ്രളയത്തില്‍ മരണപ്പെട്ടതായാണ് ചൈനീസ് ഔദ്യോഗിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആഴ്ചകളോളം നീണ്ടുനിന്ന അസാധാരണമായ പേമാരി കാരണം...

  ജമ്മുവില്‍ ടൂറിസം പുനഃസ്ഥാപിക്കുന്നു

  ശ്രീനഗര്‍:ജമ്മുവില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ധാക്കിയതിനെ തുടര്‍ന്ന് പൂര്‍ണമായും അടച്ചിട്ട ടൂറിസം പുനസ്ഥാപിക്കാനൊരുങ്ങി ഭരണകൂടം. 370 റദ്ധാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെങ്ങും പ്രക്ഷേഭം അരങ്ങേറിയതോടെയാണ് ജമ്മുകശ്മീരിന്റെ വാതില്‍ അടച്ചിട്ടത്. ഇത് കശ്മീരിന്റെ സമ്ബദ്വ്യവസ്ഥയെ...
  - Advertisement -

  More Articles Like This

  - Advertisement -