ലോക്ക്ഡൗൺ കാരണം പൊലിഞ്ഞ ജീവനുകളുടെ എണ്ണമില്ല, പൊലീസ് അതിക്രമങ്ങളുടെ എണ്ണമില്ല; പാർലമെന്റിലെ ചോദ്യത്തോരവേളയിൽ കൈമലർത്തി കേന്ദ്രസർക്കാർ

0
40

പാർലമെന്റ് സമ്മേളനത്തിലെ ചോദ്യോത്തരവേളയിൽ കൈമലർത്തി കേന്ദ്രം, വിവിധ ചോദ്യങ്ങൾക്ക് അറിയില്ല എന്ന ഉത്തരമാണ് സർക്കാർ നൽകിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ലോക്ക്ഡൗൺ മൂലം വലഞ്ഞ് മരണപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ എണ്ണം അറിയില്ലെന്ന് സർക്കാർ ചോദ്യത്തിന് മറുപടിയായി നൽകിയിരുന്നു. ഇന്ന് ലോക്ക്ഡൗൺ കാലത്തെ പൊലീസ് അതിക്രമങ്ങളെ പറ്റിയുള്ള ചോദ്യത്തിനും സമാനമായ മറുപടിയാണ് കേന്ദ്രം നൽകിയത്. മല്ലികാർജുൻ ഉന്നയിച്ച ചോദ്യത്തിന് അറിയില്ലെന്നും പൊലീസുമായി ബന്ധപ്പെട്ട വിവരങ്ങൾ സംസ്ഥാന സർക്കാരുകളുടെ കയ്യിലാണെന്നും കേന്ദ്രമന്ത്രി കിഷൻ റെഡ്ഢി സഭയിൽ പറഞ്ഞു. നേരത്തെ കോവിഡിന്റെ മറവിൽ സഭയിലെ ചോദ്യോത്തരവേള ഒഴിവാക്കാൻ സർക്കാർ ശ്രമം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here