നടൻ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിൽ ആരോപണം നേരിട്ട വിചാരണക്കോടതി ജഡ്ജിനെ മാറ്റണമെന്ന നടിയുടെയും പ്രോസിക്യൂഷന്റെയും ആവശ്യം തള്ളിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലേക്ക്. വിചാരണക്കോടതി ജഡ്ജിനെ മാറ്റാൻ സർക്കാർ നൽകിയ ഹരജി കോടതി തള്ളുകയുണ്ടായി. വിചാരണക്കോടതി മാറ്റിയില്ലെങ്കില്‍ വിചാരണ സ്തംഭിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്. വിചാരണക്കോടതി ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നുവെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷനും നടിയും ഹൈക്കോടതിയെ സമീപിച്ചത്.