50 വയസിന് താഴെയുള്ള സ്ത്രീകൾക്ക് ദർശനത്തിന് അവസരമില്ല; ശബരിമലയിൽ സർക്കാർ നിലപാട് മാറ്റി

0
58

50 വയസിൽ താഴെയുള്ള സ്ത്രീകൾക്ക് ശബരിമല ദർശനത്തിന് അവസരം ലഭിക്കില്ലെന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ. വെർച്വൽ ക്യൂ ബുക്കിങ് വെബ്സൈറ്റിലാണ് സർക്കാർ നിലപാട് മാറ്റിയത്. ദർശനത്തിന് അവസരം ലഭിക്കുന്നവരുടെ എണ്ണം വർദ്ധിപ്പിച്ചതിനെ തുടർന്ന് ബുധനാഴ്ച വൈകിട്ട് അഞ്ചു മണി മുതലാണ് പുതിയ വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങിയത്. ഇതിനായി വെബ്സൈറ്റിലെ മാർഗനിർദേശങ്ങളിൽ വരുത്തിയ മാറ്റത്തിലാണ് സർക്കാർ പുതിയ നിലപാട് ഉൾപ്പെടുത്തിയിരിക്കുന്നത്.

യുവതി പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കു പിന്നാലെ ശബരിമലയിൽ 50 വയസിന് താഴെയുള്ള സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിന് അനുകൂല നിലപാടായിരുന്നു സംസ്ഥാന സർക്കാർ സ്വീകരിച്ചിരുന്നത്. ഇതിനെതിരെ വൻ പ്രതിഷേധമാണ് സർക്കാർ നേരിട്ടത്. അതിനുശേഷം നിലപാടിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറായിരുന്നില്ല. എന്നാൽ അതിനുശേഷം ഇതാദ്യമായാണ് 50 വയസിന് താഴെയുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനാനുമതിക്ക് അവസരമുണ്ടാകില്ലെന്ന് സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കുന്നത്. ശബരിമല വിധിക്കെതിരായ റിവ്യൂ ഹർജികൾ ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സർക്കാരിന്‍റെ നിലപാട് മാറ്റം എന്നതും ശ്രദ്ധേയമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here