കോവിഡ് മൂലം തൊഴിൽ നഷ്ടപ്പെട്ടതും തിരിച്ച് ജോലി സ്ഥലത്തേക്ക് മടങ്ങാനാവാത്തതുമായ പ്രവാസികൾക്ക് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത 5000 രൂപ ഉടൻ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു, ഇതിനായി ദുരിതാശ്വാസ നിധിയിൽ നിന്ന് 50 കോടി രൂപ വകയിരുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് ലോക്ക്ഡൗൺ ആരംഭിച്ച ഘട്ടത്തിലാണ് തൊഴിൽ നഷ്ടപ്പെട്ട പ്രവാസികൾക്ക് സംസ്ഥാന സർക്കാർ 5000 രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. ഇതുവരെ പണം വിതരണം ചെയ്ത് തുടങ്ങാത്തത് വിമർശനം വരുത്തിവെച്ചിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് കൂടി മുന്നിൽ കണ്ടുകൊണ്ടാണ് ഈ ഘട്ടത്തിൽ പണം വിതരണം ചെയ്യാൻ തീരുമാനിച്ചതെന്നാണ് വിലയിരുത്തൽ.