സോഷ്യൽ മീഡിയ ഉപയോഗത്തിന് കടിഞ്ഞാണിടാൻ കേരളം; പൊലീസ് ആക്ടിലെ ഭേദഗതി ഗവർണർ ഒപ്പുവെച്ചു

0
141

സൈബർ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ എന്ന പേരിൽ കേരള പൊലീസ് ആക്ടിൽ കൊണ്ടുവന്ന ഭേദഗതിക്ക് ഗവർണറുടെ അംഗീകാരം, ഭേദഗതി പ്രകാരം 118 എ വകുപ്പ് ആക്ടിന്റെ ഭാഗമായി. ഇത് പ്രകാരം സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തൽ, അധിക്ഷേപിക്കൽ, ഇവ പ്രസിദ്ധീകരിക്കൽ പ്രചരിപ്പിക്കൽ എന്നിവ ഇനി കുറ്റകൃത്യമാകും. നേരത്തെ ഐ ടി ആക്ടിലുണ്ടായിരുന്ന സമാനമായ വകുപ്പ് സുപ്രീംകോടതി റദ്ദ് ചെയ്‌തിരുന്നു, ഇതാണ് ഇപ്പോൾ പൊലീസ് ആക്ടിൽ പുനഃസ്ഥാപിച്ചത്. പുതിയ നിയമപ്രകാരം പൊലീസിന് വാറണ്ട് ഇല്ലാതെ അറസ്റ്റ് ചെയ്യാൻ സാധിക്കും.

നിയമഭേദഗതി ഏറെ വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു, ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത മുന്നിൽ കണ്ട് ഭേദഗതി ഒഴിവാക്കണമെന്ന് വിവിധ മനുഷ്യാവകാശ പ്രവർത്തകർ ഭേദഗതിക്കെതിരെ രംഗത്ത് വന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here