ഔറംഗബാദ് ഇനി സാംബജി നഗര്‍,ഉസ്മനാബാദ് ഇനി ധാരാശിവ്,നഗരങ്ങളുടെ പേരുമാറ്റാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍

Must Read

ഔറംഗബാദ് ഇനി സാംബജി നഗര്‍,ഉസ്മനാബാദ് ഇനി,ധാരാശിവ്,നഗരങ്ങളുടെ പേരുമാറ്റാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കി മഹാരാഷ്ട്ര സര്‍ക്കാർ.

ഔറംഗബാദ് സാംബജി നഗര്‍ എന്നായിരിക്കും ഇനി അറിയപ്പെടുക. ഒസമനാബാദിന്റെ പേര് ധാരാശിവ് എന്നുമായിരിക്കും. ഇതിനൊപ്പം നവി മുംബൈ എയര്‍പോര്‍ട്ടിന് ഡി.ബി പാട്ടീല്‍ എയര്‍പോര്‍ട്ട് എന്ന് പേരിടാനും യോഗം തീരുമാനിച്ചു.

ചൊവ്വാഴ്ചത്തെ മന്ത്രിസഭ യോഗത്തില്‍ ഔറംഗബാദിന്റെ പേരുമാറ്റണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഗതാഗത മന്ത്രിയും ശിവസേന എം.എല്‍.എയുമായ അനില്‍ പരാബാണ് ആവശ്യം ഉന്നയിച്ചത്. തുടര്‍ന്ന് ഇക്കാര്യം തീരുമാനമെടുക്കാനായി മാറ്റിവെക്കുകയായിരുന്നു.

ഈ മാസമാദ്യം ഔറംഗബാദിന്റെ പേരുമാറ്റമെന്ന ബാല്‍ താക്കറെയുടെ വാഗ്ദാനം താന്‍ നടപ്പാക്കുമെന്ന് ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു. ജൂണ്‍ എട്ടിന് ഔറംഗബാദില്‍ നടന്ന റാലിയിലായിരുന്നു പരാമര്‍ശം. എല്ലാവരുടെ ശ്വാസത്തിലും ഹിന്ദുത്വയുണ്ട്. നുണകള്‍ പറയുന്നതല്ല ഞങ്ങളുടെ ഹിന്ദുത്വം. അതല്ല ബാലസാഹേബ് താക്കറെ ഞങ്ങളെ പഠിപ്പിച്ചത്. ബാലേസാ​ഹേബ് ഔറംഗബാദിനെ സാംബജി നഗര്‍ എന്ന് വിളിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹം ഞങ്ങള്‍ നടപ്പിലാക്കുമെന്ന് ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Latest News

ചങ്ങനാശേരിയിൽ യുവാവിനെ വീടിനുള്ളിൽ കുഴിച്ചിട്ട സംഭവം;മുഖ്യ പ്രതി പിടിയിൽ

കലവൂര്‍: ആലപ്പുഴ ആര്യാട് സ്വദേശിയായ യുവാവിനെ കൊന്ന് ചങ്ങനാശേരി എ സി കോളനിയിലെ വീടിനുള്ളിൽ കുഴിച്ചിട്ട കേസിലെ മുഖ്യപ്രതിയെ ആലപ്പുഴ കലവൂരിൽ നിന്ന് പിടികൂടി. പൂവം...

More Articles Like This