സംസ്ഥാനത്ത് 240 സര്‍ക്കാര്‍ എല്‍എല്‍ബി സീറ്റുകള്‍ വെട്ടിക്കുറച്ചു, സ്വാശ്രയ മേഖലയെ സഹായിക്കാനെന്ന് ആക്ഷേപം

0
49

തിരുവനന്തപുരം: സംസ്ഥാനത്തെ ലോ കോളേജുകളിലെ സീറ്റുകള്‍ വെട്ടിക്കുറച്ചതിനെതിരെ വ്യാപക പ്രതിഷേധം. സ്വാശ്രയ കോളേജുകളെ സഹായിക്കാനായി സര്‍ക്കാര്‍ കോളേജുകളിലെ സീറ്റുകള്‍ ഇല്ലാതാക്കുന്നുവെന്നാണ് ആക്ഷേപം. സര്‍ക്കാര്‍ സീറ്റുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ അടക്കമുള്ള സംഘടകനള്‍ രംഗത്തെത്തി.
ഈ വര്‍ഷത്തെ എല്‍എല്‍ബി പ്രവേശനത്തിനായുള്ള വിഞ്ജാപനത്തിലാണ് സീറ്റുകളുടെ കുറവ് വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ കോളെജുകളിലെ ത്രിവത്സര എല്‍എല്‍ബി സീറ്റുകളുടെ എണ്ണം 100ല്‍ നിന്ന് 60 ആയി കുറഞ്ഞു. പഞ്ചവത്സര കോഴ്‌സ് സീറ്റുകള്‍ 80-ല്‍ 60-ആയി. ഇതോടെ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ മേഖലയില്‍ ആകെ 720 എല്‍എല്‍ബി സീറ്റുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 480 സീറ്റുകള്‍ മാത്രം. 240 സീറ്റുകളുടെ കുറവ്. പക്ഷെ 19 സ്വകാര്യ കോളെജുകളിലെ സീറ്റുകളില്‍ ഒരു മാറ്റവുമില്ല.
ഒരു അധ്യാപകന് 60 കുട്ടികളെന്ന ബാര്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. പക്ഷെ സ്വകാര്യ മേഖലയില്‍ കൂടുതല്‍ ബാച്ചുകള്‍ അനുവദിക്കുകയും സര്‍ക്കാര്‍ സീറ്റുകള്‍ തന്നെ വെട്ടിക്കുറയ്ക്കുകയും ചെയ്യുന്നതാണ് സര്‍ക്കാരിനെതിരായ വിമര്‍ശനം. സീറ്റുകള്‍ സംരക്ഷിക്കാന്‍ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും എസ്എഫ്‌ഐ നിവേദനം നല്‍കി

LEAVE A REPLY

Please enter your comment!
Please enter your name here