കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഒരു കോടിയിലധികം രൂപയുടെ സ്വര്‍ണം പിടികൂടി

0
169

മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണവുമായി മൂന്നുപേരെ കസ്റ്റംസ് പിടികൂടി. ശ്രീകണ്ഠപുരം, കാസര്‍കോട് സ്വദേശികളാണ് മൂന്ന് കിലോയോളം സ്വര്‍ണവുമായി പിടിയിലായത്. സ്വര്‍ണക്കടത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ കസ്റ്റംസ് പരിശോധന ഊർജിതമാക്കി.

ചൊ​വ്വാ​ഴ്ച രാ​വി​ലെ ഷാ​ര്‍ജ​യി​ല്‍ നി​ന്ന്​ എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ കാ​സ​ര്‍കോ​ട്​ ബേ​ക്ക​ല്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, ഷാ​ര്‍ജ​യി​ല്‍ നി​ന്ന്​ ഗോ ​എ​യ​ര്‍ വി​മാ​ന​ത്തി​ലെ​ത്തി​യ ശ്രീ​ക​ണ്ഠ​പു​രം കോ​ട്ടൂ​ര്‍ സ്വ​ദേ​ശി ര​ജീ​ഷ്, കാ​സ​ര്‍കോ​ട്​ സ്വ​ദേ​ശി അ​ബ്​​ദു​ല്ല കു​ഞ്ഞ് മു​ഹ​മ്മ​ദ് എ​ന്നി​വ​രി​ല്‍ നി​ന്നാ​ണ് സ്വ​ര്‍ണം പി​ടി​കൂ​ടി​യ​ത്. മു​ഹ​മ്മ​ദ് അ​ഷ​റ​ഫി​ല്‍ നി​ന്ന്​ 920ഗ്രാ​മും ര​ജീ​ഷ്, അ​ബ്​​ദു​ല്ല കു​ഞ്ഞ് മു​ഹ​മ്മ​ദ് എ​ന്നി​വ​രി​ല്‍ നി​ന്ന്​ ഓ​രോ കി​ലോ​യോ​ളം സ്വ​ര്‍ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ക​സ്​​റ്റം​സ് പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ര്‍ണം ക​ണ്ടെ​ത്തി​യ​ത്.

പേ​സ്​​റ്റ്​ രൂ​പ​ത്തി​ലാ​ക്കി​യ സ്വ​ര്‍ണം അ​ബ്​​ദു​ല്ല കു​ഞ്ഞ് മു​ഹ​മ്മ​ദും മു​ഹ​മ്മ​ദ് അ​ഷ​റ​ഫും ഇ​രു​കാ​ല്‍പാ​ദ​ത്തി​ന​ടി​യി​ലും പേ​സ്​​റ്റ്​ രൂ​പ​ത്തി​ലു​ള്ള സ്വ​ര്‍ണം ഗു​ളി​ക മാ​തൃ​ക​യി​ലാ​ക്കി ര​ജീ​ഷ് മ​ല​ദ്വാ​ര​ത്തി​ല്‍ ഒ​ളി​പ്പി​ച്ചു​െ​വ​ച്ച നി​ല​യി​ലു​മാ​യി​രു​ന്നു. അ​റ​സ്​​​റ്റി​ലാ​യ​വ​രെ ക​സ്​​റ്റം​സ് ചോ​ദ്യം ചെ​യ്തു​വ​രു​ക​യാ​ണ്.

കസ്റ്റംസ് അസി. കമീഷണര്‍ മധുസൂദനഭട്ട്, സൂപ്രണ്ടുമാരായ പി.സി.ചാക്കോ, നന്ദകുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ ദിലീപ് കൗശല്‍, ജോയ് സെബാസ്റ്റ്യന്‍, മനോജ് യാദവ്, യദുകൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here