സ്വര്‍ണം എത്തിയത് നയതന്ത്ര ബാഗേജ് അല്ലെന്ന് വി. മുരളീധരന്‍; സ്വർണക്കടത്ത് നടത്തിയത് നയതന്ത്ര ബാഗേജ് വഴിയാണെന്ന് കേന്ദ്ര ധനമന്ത്രാലയം: മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സി.പി.ഐ.എം

0
73

തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി വി. മുരളീധരന്റെ രാജി ആവശ്യപ്പെട്ട് സി.പി.ഐ.എം. സ്വര്‍ണക്കടത്ത് കേസ് വന്ന സമയത്ത് തന്നെ സ്വര്‍ണം എത്തിയത് നയതന്ത്ര ബാഗേജ് അല്ലെന്ന് വി. മുരളീധരന്‍ പറഞ്ഞത് ഗൗരവതരമാണെന്നും അന്വേഷണത്തെ അട്ടിമറിക്കാന്‍ ഇടപെടല്‍ നടത്തിയെന്നത് വ്യക്തമാണെന്നും സി.പി.ഐ.എം അറിയിച്ചു. വി. മുരളീധരനെ ചോദ്യം ചെയ്യണം. മാധ്യമപ്രവര്‍ത്തകന്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതിന് തുടര്‍ച്ചയുണ്ടായില്ലെന്നും അങ്ങനെയെങ്കില്‍ അന്വേഷണം മുരളീധരനിലേക്ക് എത്തുമായിരുന്നെന്നും സി.പി.ഐ.എം പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ സംഘത്തിലുണ്ടായ മാറ്റങ്ങള്‍ സംശയകരമാണെന്നും സി.പി.ഐ.എം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here