അടിവസ്ത്രത്തിലും നാപ്കിനിലും ഒളിപ്പിച്ച്‌ സ്വര്‍ണ്ണക്കടത്ത്; നാല് സ്ത്രീകള്‍ ഉള്‍പ്പെടെ ആറ് പേര്‍ പിടിയില്‍

0
508

കരിപ്പൂര്‍ : അന്വേഷണം ശക്തമാക്കിയിട്ടും വിമാനത്താവളങ്ങള്‍ വഴി കേരളത്തിലേക്കുള്ള സ്വര്‍ണ്ണക്കടത്ത് നിര്‍ബാധം തുടരുന്നു. കുഴമ്ബുരൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിലും നാപ്കിനിലുമായി ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച ഒന്നരക്കിലോ സ്വര്‍ണവുമായി നാലു സ്ത്രീകളടക്കം ആറുപേരെ എയര്‍ കസ്റ്റംസ് തിരുവനന്തപുരത്ത് പിടികൂടി. നാഗപട്ടണം സ്വദേശി മുഹമ്മദ് മാര്‍വാന്‍, ചെന്നൈ ടി.നഗര്‍ സ്വദേശി ആന്റണി സത്യരാജ്, ചെന്നൈ സ്വദേശിനി സ്വപ്ന ബെനമായ, ഈറോഡ് സ്വദേശിനി പ്രിയാകുമാര്‍, തിരുവള്ളൂര്‍ സ്വദേശിനി അകല്യ അന്‍പകലകം, വിശാഖപട്ടണം സ്വദേശിനി വിജയലക്ഷ്മി ദാര്‍ള എന്നിവരാണ് തിങ്കളാഴ്ച രാത്രി പിടിയിലായത്.

രാത്രി ഒന്‍പത് മണിയോടെ റാസല്‍ഖൈമയില്‍നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരാണിവര്‍. സ്ത്രീകള്‍ അടിവസ്ത്രത്തിനുള്ളിലെ നാപ്കിനിലും പുരുഷന്മാര്‍ അടിവസ്ത്രത്തിനുള്ളില്‍ പ്രത്യേകം തയ്യാറാക്കിയ അറയ്ക്കുള്ളിലുമാണ് സ്വര്‍ണ്ണം ഒളിപ്പിച്ചിരുന്നത്. സ്വര്‍ണം പൊടിച്ച്‌ തരികളാക്കി പ്രോട്ടീന്‍ പൗഡറും മറ്റു രാസവസ്തുക്കളുമായി കൂട്ടിയോജിപ്പിച്ചാണ് കുഴമ്ബുരൂപത്തിലാക്കിയിരുന്നത്. രണ്ട് കിലോയോളമുണ്ടായിരുന്ന കുഴമ്ബ് ഉരുക്കിയാണ് ഒന്നരക്കിലോ സ്വര്‍ണം വേര്‍പെടുത്തിയെടുത്തതെന്ന് കസ്റ്റംസ് അധികൃതര്‍ പറഞ്ഞു. പിടികൂടിയ സ്വര്‍ണത്തിന് 75 ലക്ഷം രൂപ വില വരുമെന്നും അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്ച രാത്രി ഒന്‍പതോടെ റാസല്‍ഖൈമയില്‍നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരാണിവര്‍. തമിഴ്നാട്ടുകാരായ ഇവര്‍ തിരുവനന്തപുരത്ത് വിമാനമിറങ്ങിയതിനെക്കുറിച്ച്‌ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്.ബി.അനില്‍ ചോദ്യംചെയ്തു. തുടര്‍ന്നാണ് അടിവസ്ത്രത്തിലെ നാപ്കിനില്‍ ഒളിപ്പിച്ചിരുന്ന സ്വര്‍ണത്തെക്കുറിച്ച്‌ സ്ത്രീകള്‍ വെളിപ്പെടുത്തിയത്. പുരുഷന്മാര്‍ അടിവസ്ത്രത്തിനുള്ളില്‍ പ്രത്യേക അറയുണ്ടാക്കിയാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here