മന്ത്രി കെ.ടി ജലീലിന്റെ ഗൺമാന്റെ മൊബൈൽ ഫോൺ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. എടപ്പാളിലെ വീട്ടിൽ നിന്നാണ് ഫോൺ പിടിച്ചെടുത്തത്. ഫോണിലെ വിവരങ്ങൾ പരിശോധിച്ചു വരികയാണ്.
നയതന്ത്ര ബാഗ് വഴി പാഴ്സൽ എത്തിച്ച കേസിലാണ് പ്രജീഷിന്റെ ഫോൺ പിടിച്ചെടുത്തിരിക്കുന്നത്. പ്രജീഷിന്റെ രണ്ട് സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്തു.
സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതി സരിത്ത് പ്രജീഷുമായി വിദേശത്ത് നിന്നെത്തിയ റംസാന് കിറ്റുകളുമായി ബന്ധപ്പെട്ട് നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള പരിശോധനകള്‍ക്കാണ് കസ്റ്റംസിന്റെ നീക്കമെന്നാണ് വിവരം.
നേരത്തെ കെടി ജലീലിനെ വിളിച്ച് വരുത്തി കസ്റ്റംസ് വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഗണ്‍മാന്റെ ഫോണ്‍ പിടിച്ചെടുത്തത്. ഫോണിലെ വിവരങ്ങള്‍ ലഭിക്കാന്‍ കസ്റ്റംസ് ശാസ്ത്രീയ പരിശോധനകള്‍ നടത്തുകയാണ്.