അമിത് ഷാ യെ വിരട്ടി തമിഴ് മക്കൾ ‘ഗോ ബാക്ക് അമിത് ഷാ’

0
264

അമിത് ഷായുടെ തമിഴ്നാട് സന്ദര്‍ശനത്തിന് മുന്നോടിയായി ട്വിറ്ററില്‍ തരംഗമായി ‘ഗോ ബാക്ക് അമിത് ഷാ’ (#GoBackAmitShah) ഹാഷ് ടാഗ്. ഇന്നലെ രാത്രിയാണ് അമിത് ഷാ തിരിച്ചുപോവണമെന്ന ഹാഷ് ടാഗ് ട്രെന്‍ഡിങില്‍ ഒന്നാമതെത്തിയത്. അടുത്ത വര്‍ഷം തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് അമിത് ഷായുടെ സന്ദര്‍ശനം. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും മുന്നേറ്റമുണ്ടാക്കിയപ്പോഴും തമിഴ്നാട് ബിജെപിയെ തുണച്ചില്ല. ഖുശ്ബു ഉള്‍പ്പെടെയുള്ളവരെ ബിജെപി പാളയത്തിലെത്തിച്ച് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് ബിജെപിയുടെ നീക്കം. വെട്രിവേല്‍ യാത്ര ഉള്‍പ്പെടെ ഹിന്ദുത്വ അജണ്ട മുന്‍ നിര്‍ത്തിയുള്ള നീക്കങ്ങളും ബിജെപി തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here