ചായവില്‍പ്‌നക്കാരനില്‍ നിന്ന് പ്രധാനമന്ത്രിയിലേക്ക്…നരേന്ദ്രമോദിക്ക് ഇന്ന് എഴുപതാം പിറന്നാള്‍; സേവാവാരത്തിന് തുടക്കം കുറിച്ച് ബിജെപി

0
43

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് എഴുപതാം പിറന്നാള്‍. സേവാ വാരത്തിന് തുടക്കം കുറിച്ചാണ് ബിജെപിയുടെ പിറാന്നാള്‍ ആഘോഷം. ഗുജറാത്തിലെ ഒരു സാധാരണ കുടുംബത്തിലാണ് നരേന്ദ്രമോദിയുടെ ജനനം.

ചായവിറ്റ് നടന്ന ബാല്യം ഇന്ത്യന്‍ രാഷ്ട്രീയഗതി മാറ്റിമറിച്ച ഒരു ആഖ്യാനത്തിന്റെയും ലോകം പഠിക്കുന്ന പ്രചാരണ തന്ത്രത്തിന്റെയും ഭാഗായി മാറുകയായിരുന്നു. മോദിക്ക് സൗജന്യമായി ഒന്നും നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. കുടുംബം വേണ്ടെന്ന് തീരുമാനിച്ച് ആര്‍എസ്എസിലൂടെ സമൂഹത്തിലേക്കിറങ്ങിയ മോദി കഠിനാധ്വാനത്തിലൂടെ , പുതിയ അറിവിനും ആശയത്തിനും കാട്ടിയ ആവേശത്തിലൂടെ ഇന്ത്യയുടെ ജനനായകനായി ഉയരുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here