More

    സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നിർത്തില്ല:ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍

    Must Read

    മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് തമിഴ്‌നാടിനോട് കേരളം

    തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി...

    ലഹരിപാര്‍ട്ടി കേസ്: ആര്യന് ഇന്നും ജാമ്യമില്ല; വാദം നാളെയും തുടരും

    മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ഇന്ന് ജാമ്യം ലഭിച്ചില്ല. ജാമ്യഹര്‍ജിയില്‍ ബോംബെ ഹൈകോടതിയില്‍...

    അനിശ്ചിതകാല ബസ് സമരം; സര്‍ക്കാര്‍ നാളെ ചര്‍ച്ച ചെയ്യും: ഗതാഗത മന്ത്രി ആന്റണി രാജു

    തിരുവനന്തപുരം: ബസുടമകളുടെ അനിശ്ചിതകാല സമരം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച നാളത്തെ യോഗത്തിലാണ് വിഷയം...

    സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. മുൻഗണന വിഭാഗങ്ങൾക്ക് മാത്രം കിറ്റ് നൽകിയാൽ മതിയെന്ന് അഭിപ്രായമുയരുന്നുണ്ടെന്നും ഇക്കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് ജനങ്ങൾക്ക് ആശ്വാസമായിരുന്ന സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം സർക്കാർ അവസാനിപ്പിച്ചെന്ന തരത്തില്‍ നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ ഘട്ടത്തിലാണ് വിശദീകരണവുമായി ഭക്ഷ്യമന്ത്രി തന്നെ രംഗത്തെത്തിയത്. കോവിഡ് വ്യാപനം തുടങ്ങിയ 2020 ഏപ്രിൽ-മെയ് മാസങ്ങളിലാണ് സൗജന്യ കിറ്റ് നൽകിത്തുടങ്ങിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ ഭക്ഷ്യക്കിറ്റ് വിതരണം ദേശീയ തലത്തില്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. തെരഞ്ഞെടുപ്പിൽ ഇടതു സർക്കാരിന്‍റെ ഭരണത്തുടർച്ചയ്ക്ക് കിറ്റ് വിതരണം സഹായിക്കുകയും ചെയ്തുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അന്ന് വിലയിരുത്തിയത്. ഓണക്കാലംവരെ 13 തവണയാണ് കിറ്റ് വിതരണം നടത്തിയത്. ഏകദേശം 11 കോടി കിറ്റുകളാണ് ആകെ നൽകിയത്. മാസം ശരാശരി 350-400 കോടി രൂപ ചെലവിട്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 11 കോടി കിറ്റുകൾക്കായി 5200 കോടി രൂപ ചെലവിട്ടു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Latest News

    മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി നിലനിര്‍ത്തണമെന്ന് തമിഴ്‌നാടിനോട് കേരളം

    തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് അടിയന്തരമായി 137 അടിയായി നിലനിര്‍ത്തണമെന്ന് ഉന്നതതല സമിതി യോഗത്തില്‍ കേരളം ആവശ്യപ്പെട്ടതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി...

    ലഹരിപാര്‍ട്ടി കേസ്: ആര്യന് ഇന്നും ജാമ്യമില്ല; വാദം നാളെയും തുടരും

    മുംബൈ: ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ഇന്ന് ജാമ്യം ലഭിച്ചില്ല. ജാമ്യഹര്‍ജിയില്‍ ബോംബെ ഹൈകോടതിയില്‍ നാളെയും വാദം തുടരും. നാളെ ഉച്ചക്ക്...

    അനിശ്ചിതകാല ബസ് സമരം; സര്‍ക്കാര്‍ നാളെ ചര്‍ച്ച ചെയ്യും: ഗതാഗത മന്ത്രി ആന്റണി രാജു

    തിരുവനന്തപുരം: ബസുടമകളുടെ അനിശ്ചിതകാല സമരം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച നാളത്തെ യോഗത്തിലാണ് വിഷയം ചര്‍ച്ച ചെയ്യുന്നത്. ബസ്സുടമ സംയുക്ത സമിതിയാണ്...

    സംസ്ഥാനത്ത് ഇന്ന് 7163 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 90 മരണം റിപോർട്ട് ചെയ്തു

    കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് 722, എറണാകുളം 709, കൊല്ലം 707, പാലക്കാട് 441, കണ്ണൂര്‍ 427,...

    നിക്ഷേപകരെ വഞ്ചിച്ച് കോടികൾ തട്ടിയ കേസിൽ ലീഗ് നേതാവ് പിടിയിൽ

    കണ്ണൂരിലെ നിക്ഷേപ തട്ടിപ്പില്‍ പ്രതിയായ ലീഗ് നേതാവ് പിടിയില്‍. ടി കെ നൗഷാദ് ആണ് അറസ്റ്റിലായത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്ത്. ഷാര്‍ജയില്‍ നിന്നുള്ള വിമാനത്തിലാണ് ഇദ്ദേഹം കണ്ണൂരില്‍...

    More Articles Like This

    We would like to show you notifications for the latest news and updates.
    Dismiss
    Allow Notifications