കോവിഡ് മൂലം നിർത്തിവെച്ചിരുന്നു സംസ്ഥാനത്തെ മദ്യവിൽപ്പന വീണ്ടും ആരംഭിച്ചതോടെ കേരളത്തിൽ 48 മണിക്കൂറുകള്‍ക്കിടെ നടന്നത് നാല് കൊലപാതകങ്ങൾ. ചങ്ങനാശേരിയില്‍ അമ്മയെ മകന് കഴുത്തറുത്ത് കൊന്നപ്പോള്‍ മലപ്പുറത്ത് മകന് തളളിവീഴ്ത്തിയ അച്ഛന് കുഴഞ്ഞുവീണ് മരിച്ചു. മദ്യപാനത്തിനിടെ ഉണ്ടായ വാക്കേറ്റത്തിനിടെയാണ് മലപ്പുറം താനൂരിലും തിരുവനന്തപുരം ബാലരാമപുരത്തും കൊലപാതകം ഉണ്ടായത്. നാല് കേസുകളിലും മദ്യമാണ് കൊലയിലേക്ക് നയിച്ചത്.
ഇതിൽ അതിദാരുണമായ കൊലപാതകം നടന്നത് ചങ്ങനാശ്ശേരിയിലാണ്. മദ്യലഹരിയിലായിരുന്നു മകന് അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി കുഞ്ഞന്നാമ്മ (55)യാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. മകൻ ജിതിൻബാബുവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 10 മണിയോടെ മദ്യലഹരിയിലായിരുന്ന മകൻ ജിതിൻബാബു അമ്മയെ കഴുത്തറുത്ത് കൊന്നത്. കൊലപാതകത്തിന് ശേഷം അടുത്ത വീട്ടിലേക്ക് ഫോണ്‍ വിളിച്ച് വീട്ടിലേക്ക് വരുകയാണെങ്കിൽ ഒരു വിശേഷം കാട്ടി തരാം എന്ന് വിളിച്ച് പറയുകയും ചെയ്തു എന്നാണ് പൊലീസ് പറയുന്നത്. പ്രതി കുറ്റംസമ്മതിച്ചിട്ടുണ്ട്. നേരത്തെയും മദ്യലഹരിയിൽ പ്രതി അമ്മയെ ഉപദ്രവിക്കാറുണ്ടെന്നും പൊലീസ് പറയുന്നു.
മലപ്പുറം തിരൂരിൽ മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെയാണ് മകൻ പിതാവിനെ തള്ളി വീഴ്ത്തിയതും തുടർന്ന് പിതാവ് കുഴഞ്ഞ് വീണ് മരിക്കുകയും ചെയ്തത്. തിരൂർ മുത്തൂർ സ്വദേശി പുളിക്കൽ മുഹമ്മദ് ഹാജി ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകൻ അബൂബക്കറിനെ പിതാവ് ചോദ്യം ചെയ്തതിനെ തുടർന്ന് മകൻ പിതാവിനെ മർദിക്കുകയും തള്ളിവീഴ്ത്തുകയുമായിരുന്നു. പിതാവിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മകൻ അബൂബക്കർ സിദ്ദിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്ത് മദ്യലഹരിയിൽ നടക്കുന്ന രണ്ടാമത്ത കൊലപാതകമാണിത്. കഴിഞ്ഞ ദിവസം മലപ്പുറം താനൂരിൽ മദ്യലഹരിയില്‍ നാല് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ കുത്തേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചിരുന്നു. തലക്കടത്തൂർ സ്വദേശി ശിഹാബുദ്ധീൻ ആണ് മരിച്ചത്. മദ്യപാനത്തിനാടെ സുഹൃത്തുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരാൾ ഒളിവിലാണ്.
ബാലരാമപുരത്തെ കൊലപാതത്തിലും മദ്യം തന്നെയാണ് വില്ലൻ. ഓട്ടോ ഡ്രൈവറായ ശ്യാമാണ് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് തലയ്ക്കടിയേറ്റ് മരിച്ചത്. മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്ത് ശ്യാമിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ശ്യാമിനൊപ്പം മദ്യപിച്ച് സുഹൃത്ത് സതി ഒളിവിലാണ്.
മദ്യവിൽപ്പന ആരംഭിച്ചതോടെ മദ്യലഹരിയില്‍ തമ്മിലടിച്ച് പൊലീസുകാരും. പത്തനംതിട്ട എ ആര് ക്യാമ്പിൽ പൊലീസുകാര്‍ തമ്മിൽ മദ്യപിച്ചുണ്ടായ വഴക്ക് കയ്യാങ്കളിയായിലെത്തി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. എസ് പിയുടെ മെസ്സിലെ ജോലിയെ ചൊല്ലിയായിരുന്നു വാക്കുതർക്കവും കയ്യാങ്കളിയും.
read also: സൗദിയില്‍ മാസ്ക് ധരിച്ചില്ലെങ്കില്‍ ആയിരം റിയാല്‍ പിഴ
read also: വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്തെ 2 ജീവനക്കാര്‍ക്ക് കൊറോണ