സൗദിയിലെ തബൂക്കില്‍ ഒരു ലക്ഷത്തി ഇരുപതിനായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഫോസിലുകള്‍ കണ്ടെത്തി

0
266

സൗദിയിലെ തബൂക്കില്‍ ഒരു ലക്ഷത്തി ഇരുപതിനായിരം വര്‍ഷത്തിലേറെ പഴക്കമുള്ള ഫോസിലുകളും മനുഷ്യരുടേയും ആനകളുടേയും കാലടയാളങ്ങളും കണ്ടെത്തിയെന്ന് വിവരം.

തബൂക്കിനും തൈമക്കും ഇടയിലാണ് ഒരു ലക്ഷത്തി ഇരുപതിനായിരം വര്‍ഷം മുന്നേ ജനവാസമുള്ള അത്യപൂര്‍വ മേഖല കണ്ടെത്തിയത്. ഇവിടെയുള്ള വരണ്ടു പോയ ഒരു തടാകത്തിനരികിലായിരുന്നു അന്താരാഷ്ട്ര പുരാവസ്തു സംഘത്തിന്റെ അന്വേഷണം. 7 മനുഷ്യര്‍ 43 ആനകള്‍ 107 ഒട്ടകങ്ങള്‍, മാനുകള്‍ എന്നിവ നിറഞ്ഞു നിന്ന മേഖലയുടെ അടയാളങ്ങളാണ് കണ്ടെത്തിയത്. ആനകളുടെ 233 അസ്ഥികളും കണ്ടെടുത്തു.

നാടോടി സംഘങ്ങള്‍ തമ്പടിച്ച ഇടമാണിതെന്നും കരുതുന്നു. സൗദിയിലെ ഏറ്റവും പഴക്കമുള്ള ജനവാസ മേഖലയാണ് തബൂക്ക്. വിവിധ പ്രവാചകരന്മാരുടെ കാലത്തെ അടയാളങ്ങള്‍ ഇവിടെയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here