More

  മുന്‍ സ്‌കോട്ട്‌ലന്‍ഡ് ക്രിക്കറ്റ് താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചു

  Latest News

  ഇതാണ് മാതൃക പുതിയ യൂണി ഫോം വാങ്ങാനുള്ള തുക ദുരിതാശ്വാസനിധിയിലേക്ക് കൈമാറി മൂന്നര വയസുകാരി

  ഈ അധ്യായന വര്‍ഷം പുത്തന്‍ യൂണിഫോം വാങ്ങാന്‍ കരുതിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി മൂന്നര വയസുകാരി ദക്ഷയുടെ മാതൃക ....

  ഗോതമ്പ്‌പൊടിയിൽ സ്‌ഫോടകവസ്തു പൊതിഞ്ഞ് നൽകി; ഹിമാചലിൽ ഗർഭിണിയായ പശുവിന്റെ വായ തകർന്നു

  ഗോതമ്പ് ഉണ്ടയിൽ സ്‌ഫോടക വസ്തു പൊതിഞ്ഞ് നൽകിയതിനെ തുടർന്ന് ഗര്‍ഭിണിയായ പശുവിന്റെ താടി ഭാഗം തകര്‍ന്നു. ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂര്‍ ജില്ലയിയിലാണ് സംഭവം....

  ‘കരുതലിന്റെ ദൃശ്യം’ അമേരിക്കയിൽ പ്രക്ഷോഭത്തിനിടെ മുസ്‌ലിംകള്‍ക്ക് നമസ്‌കാരത്തിന് അവസരമൊരുക്കി സമരക്കാര്‍ (വീഡിയോ കാണാം)

  ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ നടക്കുന്ന പ്രതിഷേധങ്ങൾക്കിടയിൽ ഈ പരസ്പര കരുതലിന്റെ ദൃശ്യം. പ്രതിഷേധങ്ങൾക്കിടെ മുസ്‌ലിംകളായ സമരക്കാര്‍ക്ക് സുരക്ഷിതമായി നമസ്‌കരിക്കാന്‍ അവസരമൊരുക്കുന്ന...

  ലണ്ടന്‍: മുന്‍ സ്‌കോട്ട്‌ലന്‍ഡ് ക്രിക്കറ്റ് താരം മജീദ് ഹഖിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ്-19 ആശങ്കയുടെ പശ്ചാത്തലത്തില്‍ കായിക ലോകം തന്നെ സ്തംഭിച്ച അവസ്ഥയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുമ്ബോഴാണ് കായിക താരങ്ങള്‍ക്കും രോഗബാധ സ്ഥിരീകരിക്കുന്നത്. നേരത്തെ പ്രീമിയര്‍ ലീഗ്, സീരി എ താരങ്ങള്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

  ഗ്ലാസ്‌ഗോയിലെ റോയല്‍ അലക്‌സാന്‍ഡ്ര ആശുപത്രിയില്‍ ചികിത്സയിലാണ് താരം ഇപ്പോള്‍.
  പരിശോധനാ ഫലം പോസിറ്റീവാണെന്നും താന്‍ സുഖംപ്രാപിച്ച്‌ വരുന്നതായും താരം തന്നെ ട്വിറ്ററിലൂടെ അറിയിച്ചു.

  37-കാരനായ മജീദ് ഹഖ് 2006 മുതല്‍ 2015 വരെ സ്‌കോട്ട്‌ലന്‍ഡിനായി 54 ഏകദിനങ്ങളും 24 ട്വന്റി 20 മത്സരങ്ങളും കളിച്ച താരമാണ്. 2015 ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലാണ് അദ്ദേഹം സ്‌കോട്ട്‌ലന്‍ഡിനായി അവസാനമായി കളിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഇപ്പോഴും താരം കളിക്കുന്നുണ്ട്.

  കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കോട്ട്‌ലന്‍ഡ്, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡുകള്‍ തങ്ങളുടെ കീഴിലുള്ള ക്രിക്കറ്റ് മത്സരങ്ങളെല്ലാം റദ്ദാക്കിയിരുന്നു. യു.കെയില്‍ ഇതുവരെ നാലായിരത്തോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 180-ഓളം പേരാണ് ഇവിടെ മരിച്ചത്. സ്‌കോട്ട്‌ലന്‍ഡില്‍ ഇതുവരെ മുന്നൂറോളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസിലേക്ക് തിരിച്ചെത്തുന്നു?; നിർണായക നീക്കങ്ങൾ

  കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യ പാർട്ടിയിലേക്ക്​ തിരിച്ചെത്തുന്നതായി അഭ്യൂഹം. തന്റെ തൻെറ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലെ വിവരണത്തിൽ നിന്നും ‘ബി.ജെ.പി’...

  ആശങ്ക അകലുന്നില്ല; സംസ്ഥാനത്ത് 108 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; കാസർഗോഡ് 10 പേർക്ക്

  സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക്...

  ഗോതമ്പ്‌പൊടിയിൽ സ്‌ഫോടകവസ്തു പൊതിഞ്ഞ് നൽകി; ഹിമാചലിൽ ഗർഭിണിയായ പശുവിന്റെ വായ തകർന്നു

  ഗോതമ്പ് ഉണ്ടയിൽ സ്‌ഫോടക വസ്തു പൊതിഞ്ഞ് നൽകിയതിനെ തുടർന്ന് ഗര്‍ഭിണിയായ പശുവിന്റെ താടി ഭാഗം തകര്‍ന്നു. ഹിമാചല്‍ പ്രദേശിലെ ബിലാസ്പൂര്‍ ജില്ലയിയിലാണ് സംഭവം. പശുവിന്റെ ഉടമയായ ഗുര്‍ദയാല്‍ സിംഗാണ് പശുവിന്റെ...

  രുചിയില്ലാത്ത ഭക്ഷണം നൽകി; ഹോട്ടല്‍ മാനേജറെയും ക്ലീനറെയും കൊലപ്പെടുത്തി വാട്ടർ ടാങ്കിൽ തള്ളി; വെയ്റ്റര്‍ പിടിയിൽ

  മഹാരഷ്ട്ര: താനെയില്‍ ഹോട്ടല്‍ മാനേജറുടെയും ക്ലീനറുടെയും ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ വെയ്റ്ററെന്ന് പൊലീസ്. രുചിയില്ലാത്ത ഭക്ഷണം നല്‍കിയതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കുന്നു. സംഭവത്തില്‍ 35 കാരനായ വെയ്റ്റര്‍ കല്ലു യാദവിനെ...

  കോവിഡ് കാലത്തും ഗുജറാത്തിൽ റിസോർട്ട് രാഷ്ട്രീയം; 65 എംഎൽഎമാർ റിസോർട്ടുകളിലേക്ക്…

  രാജ്യസഭാ തെര‍ഞ്ഞെടുപ്പ് അടുത്തിരിക്കേ ഗുജറാത്തിൽ റിസോർട്ട് രാഷ്ട്രീയത്തിന് കളമൊരുങ്ങുന്നു. കഴിഞ്ഞ ദിവസങ്ങളിലായി നിരവധി കോൺഗ്രസ് എംഎൽഎമാർ രാജി വെച്ച് ബിജെപിയിൽ ചേർന്നിരുന്നു. ഇതേ തുടർന്നാണ് അംഗബലം കുറയുന്നത് ഒഴിവാക്കാൻ കോൺഗ്രസ്...
  - Advertisement -

  More Articles Like This

  - Advertisement -