More

  മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ വീടിന് മുന്നിൽ ക്വാറന്റൈന്‍ നോട്ടീസ്

  Latest News

  സംസഥാനത്ത് ഏറ്റവും കുടുതല്‍ കോവിഡ് കേസ്; ഇന്ന് 301 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും,...

  കൊറോണ: മുസ്ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചരണം;359 പേര്‍ക്കെതിരേ കേസ്

  ചെന്നൈ: കൊറോണയുടെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരേ വ്യാജ ആരോപണങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ച സംഭവത്തില്‍ തമിഴ്നാട്ടില്‍ 159 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി തമിഴ്നാട് ഡിജിപി മദ്രാസ്...

  വൈദ്യുതി മന്ത്രി ഉദ്ഘാടനം ചെയ്ത ചതുരംഗപ്പാറയിലെ ക്വാറിക്ക് ലൈസന്‍സില്ല;

  ഇടുക്കി: മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്ത ഇടുക്കി ചതുരംഗപ്പാറയിലെ തണ്ണിക്കോട്ട് മെറ്റല്‍സിന് ലൈസന്‍സില്ലെന്ന് ഉടുമ്പന്‍ചോല പഞ്ചായത്തും ജിയോളജി വകുപ്പും.കഴിഞ്ഞ 28...

  മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിംഗിന്റെ വീടിന് മുന്നില്‍ ക്വാറന്റൈന്‍ നോട്ടീസ്. ദില്ലിയിലുളള മന്‍മോഹന്‍ സിംഗിന്റെ മൂന്നാം നമ്പര്‍ മോത്തിലാല്‍ നെഹ്രു പ്ലേസ് റെസിഡന്‍സ് ബംഗ്ലാവിന് മുന്നിലാണ് ക്വാറന്റൈന്‍ നോട്ടീസ് പതിച്ചിരിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മന്‍മോഹന്‍ സിംഗും കുടുംബവും കൊവിഡ് ക്വാറന്റൈനിലാണ് എന്നാണ് സൂചന. അദ്ദേഹത്തിന്റെ ആരോഗ്യനില കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപ് വരെ തൃപ്തികരമല്ലായിരുന്നു.

  അതേസമയം കോണ്‍ഗ്രസ് നേതാക്കള്‍ക്കടക്കം മൻമോഹൻ സിംഗിന്റെ ക്വാറന്റൈൻ സംബന്ധിച്ച് കൃത്യമായ വിവരമൊന്നും ഇല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മന്‍മോഹന്‍ സിംഗിന്റെ വസതിയിലെ ജോലിക്കാരിയുടെ മകള്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വീട്ടുജോലിക്കാര്‍ക്കുളള ക്വാര്‍ട്ടേഴ്‌സില്‍ ആയിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് മന്‍മോഹന്‍ സിംഗ് അടക്കമുളളവര്‍ ഹോം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുന്നതെന്നാണ് സൂചന. നാളുകള്‍ക്ക് മുന്‍പ് വരെ മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില തൃപ്തികരമായിരുന്നില്ല. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ അദ്ദേഹത്തെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത പനിയെയും നെഞ്ച് വേദനയേയും തുടര്‍ന്നാണ് അദ്ദേഹം ആശുപത്രിയില്‍ ദിവസങ്ങളോളം ചികിത്സയില്‍ കഴിഞ്ഞത്. അന്ന് മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പല അഭ്യൂഹങ്ങളും പരന്നിരുന്നു. കൊവിഡ് പരിശോധന നടത്തി തീവ്രപരിചരണ വിഭാഗത്തിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നില്ലെങ്കിലും മുൻകരുതൽ എന്ന നിലയ്ക്ക് അന്ന് മന്‍മോഹന്‍ സിംഗിനെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഫലം നെഗറ്റീവ് ആയിരുന്നു. ആശുപത്രി വിട്ടതിന് ശേഷം മന്‍മോഹന്‍ സിംഗ് രാഷ്ട്രീയത്തില്‍ വീണ്ടും സജീവമായി തുടങ്ങി. കൊവിഡ് കാലത്ത് കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ ആസൂത്രണം ചെയ്യാനും നിര്‍ദേശങ്ങള്‍ നല്‍കാനും സോണിയാ ഗാന്ധി രൂപീകരിച്ച പ്രത്യേക 11 അംഗ സംഘത്തെ നയിക്കുന്നത് മന്‍മോഹന്‍ സിംഗാണ്.

  RECENTS POSTS

  പ്രാക്കുളത്ത് ആറാം ക്ലാസ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു; പിന്നിൽ കഞ്ചാവ് മാഫിയയുടെ കൈകളെന്ന് മുത്തശ്ശൻ

  ജോണിന്‍റെ മൃതദേഹം സെമിത്തേരിയിൽ നിന്നും പുറത്തെടുത്തു; ദുരൂഹത?

  വീണ്ടും കളി തുടങ്ങി ‘ക്രൈസിസ് മാനേജര്‍’; കർണാടകയിൽ ബിജെപിയെ വീഴ്ത്താൻ ഡികെയുടെ 15′ ന്റെ കളി ; നിർണായക നീക്കങ്ങൾ


  Former Prime Minister Dr. Quarantine notice in Manmohan Singh’s residence

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  തിരക്ക് പിടിച്ച റോഡിന് നടുവിലിരുന്ന് വെള്ളമടി; വൈറലായി വീഡിയോ

  കയ്യില്‍ കുപ്പി കിട്ടിയതോടെ റോഡാണെന്നൊന്നും നോക്കിയില്ല. തിരക്ക് പിടിച്ച റോഡിന് നടുവിലിരുന്ന് വെള്ളമടി തുടങ്ങി.സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. എവിടെ നിന്നെന്നറിയില്ല,...

  കൊറോണ: മുസ്ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചരണം;359 പേര്‍ക്കെതിരേ കേസ്

  ചെന്നൈ: കൊറോണയുടെ പേരില്‍ മുസ്‌ലിംകള്‍ക്കെതിരേ വ്യാജ ആരോപണങ്ങളും വാര്‍ത്തകളും പ്രചരിപ്പിച്ച സംഭവത്തില്‍ തമിഴ്നാട്ടില്‍ 159 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി തമിഴ്നാട് ഡിജിപി മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. സംസ്ഥാന വ്യാപകമായി 159...

  സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണമെന്ന് സംശയം; കാസര്‍കോട്ട് മരിച്ച സുള്ള്യയിലെ വ്യാപാരിയുടെ ട്രൂനാറ്റ് ഫലം പോസിറ്റീവ്‌

  കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണമെന്ന് സംശയം. കര്‍ണാടക ഹുബ്ലിയില്‍ നിന്നും വരുന്നതിനിടെ കാസര്‍കോട് വെച്ച്‌ മരിച്ച മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിക്കാണ് കോവിഡ് ഉള്ളതെന്ന് സംശയം ഉയര്‍ന്നത്. മൊഗ്രാല്‍ പുത്തൂര്‍...

  ഭരണ ഘടന ശില്‍പി അംബേദ്കറുടെ വസതിക്കുനേരെ ആക്രമണം

  മുംബൈ: ഡോ. ബി ആര്‍ അംബേദ്കറുടെ വീടിന് നേരെ ആക്രമണം. മുംബൈ ദാദറിലെ രാജ്ഗൃഹം എന്ന സ്മാരക വസതിക്ക് നേരെയാണ് ചൊവ്വാഴ്ച വൈകീട്ട് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ചെടിച്ചട്ടികളും സിസിടിവിയും തകര്‍ന്നു....

  സ്വര്‍ണ കള്ളകടത്ത് കേസില്‍ വഴിത്തിരിവ്; സ്വപ്നയുടെ സുഹൃത്തിന്റെ ഭാര്യ കസ്റ്റഡിയില്‍

  തിരുവനന്തപുരം: യുഎഇ സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ സുഹൃത്തായ സ്ത്രീ കസ്റ്റഡിയില്‍. സ്വപ്നയുടെ സുഹൃത്ത് സന്ദീപിന്റെ ഭാര്യയെയാണ് കസ്റ്റഡിയിലെടുത്തത്. സന്ദീപിനും ഭാര്യയ്ക്കും സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് കസ്റ്റംസ് പറയുന്നു. സ്വര്‍ണം കസ്റ്റംസ്...
  - Advertisement -

  More Articles Like This

  - Advertisement -