ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗീകാരോപണവുമായി മുന്‍ മോഡല്‍ ആമി ഡോറിസ്

0
114

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ലൈംഗീകാരോപണവുമായി മുന്‍ മോഡല്‍ ആമി ഡോറിസ്. 1997ല്‍ ന്യൂയോര്‍ക്കില്‍ നടന്ന യുഎസ് ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റിനിടെ വിഐപി സ്യൂട്ടില്‍ വച്ചാണ് ട്രംപ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതെന്ന് ആമി ഡോറിസ് ബ്രിട്ടനിലെ ‘ദി ഗാര്‍ഡിയന്’ നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. അയാള്‍ നിര്‍ബന്ധപൂര്‍വം എന്നെ കീഴ്പ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തള്ളിമാറ്റിയെന്നും അപ്പോള്‍ കൂടുതല്‍ ബലപ്രയോഗത്തിലൂടെ എന്റെ ശരീരഭാഗങ്ങളിലെല്ലാം അയാള്‍ സ്പര്‍ശിച്ചതായും ഡോറിസ് ആരോപിച്ചു. ട്രംപിന്റെ കമ്പനിയിലുള്ള പലരോടും ഇതേക്കുറിച്ച് പറഞ്ഞിരുന്നതായും അവര്‍ വ്യക്തമാക്കി.

സംഭവം നടക്കുമ്പോള്‍ ആമി ഡോറിസിന് 24 വയസ്സായിരുന്നു പ്രായം. നേരത്തേ പലരും ട്രംപിനെതിരേ ലൈഗികാരോപണം ഉന്നയിച്ചിരുന്നു. 1990കളുടെ മധ്യത്തില്‍ ഒരു ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറിലെ വസ്ത്രം മാറുന്ന മുറിയില്‍ വച്ച് തന്നെ ട്രംപ് ബലാല്‍സംഗം ചെയ്തതായി പ്രമുഖ അമേരിക്കന്‍ കോളമിസ്റ്റ് ഇ ജീന്‍ കരോലിന്‍ ആരോപിച്ചിരുന്നു. അതേസമയം, നവംബര്‍ 3ന് അമേരിക്കയില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉയര്‍ന്ന ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് ട്രംപിന്റെ അഭിഭാഷകന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here