കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുൻ എംഎൽഎയെ കൈകാര്യം ചെയ്ത് നാട്ടുകാർ; എംഎൽഎയുടെ മുഖത്തിനും കാലുകൾക്കും പരിക്ക്

0
2457

കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ മുൻ എംഎൽഎയെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. കമല്‍നാഥ് സര്‍ക്കാരിനെ താഴെയിറക്കി ബിജെപി സർക്കാർ അധികാരത്തിൽ വരാൻ സഹായിച്ച ജ്യോതിരാദിത്യസിന്ധ്യയുടെ അനുയായിയായ എംഎൽഎയെയാണ് നാട്ടുകാർ കയ്യേറ്റം ചെയ്തത്. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ദളിത് യുവാവിന്റെ വീട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് മുന്‍ എംഎല്‍എയെ നാട്ടുകാര്‍ കൈകാര്യം ചെയ്തത്.

ALSO READ: മൂന്ന് പേരെ തിരിച്ചെത്തിച്ച് കോൺഗ്രസ്; തിരിച്ചെത്തിച്ചത് മുതിർന്ന കോൺഗ്രസ് നേതാക്കൾ?; രാഷ്ട്രീയ നാടകം തുടരുന്നു

സിന്ധ്യയുടെ വിശ്വസ്തൻ ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്താന്‍ ബിജെപിയെ സഹായിച്ച എംഎല്‍എമാരില്‍ ഒരാളാണ് മുന്നാലാല്‍ ഗോയല്‍. കഴിഞ്ഞ ദിവസം ഗ്വാളിയോറില്‍ കൊല ചെയ്യപ്പെട്ട ദളിത് ആക്ടിവിസ്റ്റും വിദ്യാര്‍ത്ഥിയുമായ പരസ് ജൗറിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനായിരുന്നു മുന്നാലാല്‍ ഗോയല്‍ എത്തിയത്. എന്നാല്‍ നാട്ടുകാര്‍ ഗോയലിനെ കടന്നാക്രമിക്കുകയായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ടതിന് ശേഷം തന്നെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായി നേരത്തെ ഗോയല്‍ ആരോപിച്ചിരുന്നു. പരസിന്റെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോള്‍ ഒരു കൂട്ടം ആളുകള്‍ തന്റെ വാഹനത്തിന് നേരെ കല്ലേറ് നടത്തിയെന്ന് ഗോയല്‍ ആരോപിക്കുന്നു.

ആക്രമണത്തില്‍ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. മാത്രമല്ല മുന്നാലാല്‍ ഗോയലിനും കല്ലേറില്‍ പരിക്ക് പറ്റിയിട്ടുണ്ട്. മുഖത്തും കാലുകള്‍ക്കുമാണ് ഗോയലിന് പരിക്കുളളത്. തുടര്‍ന്ന് ഗോയലിനെ അടുത്തുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോയല്‍ ആക്രമണം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയിട്ടില്ല.

RECENT POSTS

കണ്ണൂരിൽ ഏഴു വയസ്സുകാരന് ദാരുണാന്ത്യം

രാഷ്ട്രീയമാകാം, രാഷ്ട്രീയാഭാസം ആകരുത്; റിയാസ്- വീണ വിവാഹത്തിൽ ട്രോളുകൾക്ക് മറുപടിയുമായി രാഹുൽ ഈശ്വേർ

ഓണ്‍ലൈന്‍ ക്ലാസിനിടെ അശ്ലീല വീഡിയോ വാട്‌സാപ് ഗ്രൂപ്പില്‍ ഷെയർ ചെയ്തു; അധ്യാപകനെതിരെ പോക്സോ കേസ്

ഗുജറാത്തിലെ കുതിരക്കച്ചവടത്തിന് സോണിയാ ഗാന്ധിയുടെ മധുര പ്രതികാരം; ബിജെപിയുടെ രാജ്യസഭാ മോഹങ്ങൾക്ക് സോണിയയുടെ ‘ചെക്ക്’


A former MLA, who left the Congress and joined the BJP, was attacked by locals

LEAVE A REPLY

Please enter your comment!
Please enter your name here