അസമിലെ പ്രഥമ വനിത മുഖ്യമന്ത്രി അൻവറ തൈമൂർ അന്തരിച്ചു

0
232

മുൻ അസം മുൻ മുഖ്യമന്ത്രി സയിദാ അൻവറ തൈമൂർ അന്തരിച്ചു, 83 വയസായിരുന്നു, ഓസ്‌ട്രേലിയയിൽ വെച്ചാണ് അന്ത്യം, ഹൃദയാഘാതമാണ് മരണകാരണം. അസമിലെ പ്രഥമ വനിതാ മുഖ്യമന്ത്രിയാണിവർ. നാല് തവണ ഇവർ കോൺഗ്രസ് ടിക്കറ്റിൽ ആസാം നിയമസഭയിലെത്തി, വിദ്യാഭ്യാസ വകുപ്പ് അടക്കം നിരവധി വകുപ്പുകളുടെ ചുമതലയും വഹിച്ചു, 2011ൽ ഇവർ കോൺഗ്രസ് ബാന്ധവം അവസാനിപ്പിച്ച് ബദറുദ്ദീൻ അജ്മലിന്റെ എഐയുഡിഎഫിൽ ചേർന്നിരുന്നു.

അസമിൽ പൗരത്വ പട്ടിക തയാറാക്കിയപ്പോൾ അൻവറ തൈമൂറിന്റെ പേര് പട്ടികയിൽ ഇല്ലാതെ പോയത് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

സായിദ അൻവറ തൈമൂറിന്റെ നിര്യാണത്തിൽ അസം മുഖ്യമന്ത്രി അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here