അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് ചാടി വിദേശ വനിത ആത്മഹത്യ ചെയ്തു

0
196

അമൃതാനന്ദമയി മഠത്തിന് മുകളിൽ നിന്ന് ചാടി വിദേശവനിത ആത്മഹത്യ ചെയ്തു. യുകെ സ്വദേശിയായ സ്റ്റെഫെഡ്‌സിയോന എന്ന 45കാരിയാണ് മരിച്ചത്. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഫെബ്രുവരിയില്‍ ടൂറിസ്​റ്റ്​ വിസയിലാണ്​ ഇവര്‍ അമൃതാനന്ദമയി മഠത്തില്‍ എത്തിയത്. നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത വിഷമമാണ് ജീ വനൊടുക്കാന്‍ കാരണമായി മഠം അധികൃതര്‍ പറയുന്നത്. കരുനാഗപ്പള്ളി പൊലീസ് കേസെടുത്തു. അമൃതപുരിയിലെ മഠത്തില്‍ ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.

രാത്രി എട്ടരയോടെയാണ് ഇവർ മഠത്തിലെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടിയത്. മരിച്ച യുകെ സ്വദേശി മാനസികമായ വെല്ലുവിളി നേരിട്ടിരുന്നുവെന്ന് മഠം അധികൃതർ പ്രതികരിച്ചു. ഉച്ചയ്ക്കും ഇവര്‍ താഴേക്ക് ചാടാന്‍ ശ്രമിച്ചിരുന്നു. പൊലീസെത്തിയാണ് ഇവരെ പിന്തിരിപ്പിച്ചത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മറ്റു നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.


Foreign woman commits suicide by jumping from the top of the math

LEAVE A REPLY

Please enter your comment!
Please enter your name here