More

  മലപ്പുറത്ത് രണ്ട് ആശുപത്രികളിലെ രണ്ട് ഡോക്ടര്‍മാര്‍ അടക്കം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്: റൂട്ട് മാപ്പ് തയ്യാറാക്കുക ദുഷ്‌ക്കരം

  Latest News

  മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലി തര്‍ക്കം; അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച മകളെ അടിച്ചു കൊന്നു, അറസ്റ്റ്

  ഗുണ്ടൂര്‍: ആന്ധ്രാപ്രദേശില്‍ മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കളുമായി ഉടലെടുത്ത അടിപിടിയില്‍ നിന്ന് അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച മകള്‍ അടിയേറ്റ് മരിച്ചു....

  സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42,...

  സ്വര്‍ണക്കടത്ത്: സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും റിമാന്‍ഡ് ചെയ്തു

  കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത മുഖ്യപ്രതികളെ കോടതി റിമാന്റ് ചെയ്തു. സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ കൊവിഡ് നിരീക്ഷണ...

  മലപ്പുറം: മലപ്പുറം എടപ്പാളില്‍ രണ്ട് ആശുപത്രികളിലെ രണ്ട് ഡോക്ടര്‍മാര്‍ അടക്കം അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ്. ഇന്നലെ വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്ന തിരക്കിലാണ് ആരോഗ്യവകുപ്പ്. സമൂഹവ്യാപനം അറിയാനുള്ള സെന്റിനല്‍ പരിശോധനയിലാണ് ഇവര്‍ക്ക് കൊവിഡ് കണ്ടെത്താനായത്.

  നൂറുകണക്കിന് രോഗികളുമായും കൂട്ടിരിപ്പുകാരുമായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സമ്പര്‍ക്കം വന്നിരിക്കാം എന്നതിനാല്‍ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് എത്രത്തോളം പ്രാവര്‍ത്തികമാണ് എന്ന ആശങ്കയിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍. സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മലപ്പുറം ജില്ലാ കളക്ടര്‍ വിളിച്ച അടിയന്തര യോഗം ഇപ്പോള്‍ നടക്കുകയാണ്.
  രോഗബാധിതര്‍ അതിവസിക്കുന്ന വട്ടക്കുളം, എടപ്പാള്‍ ഗ്രാമപഞ്ചായത്തുകള്‍ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചു കൊണ്ടുള്ള അറിയിപ്പ് ഉടനെ വരും എന്നാണ് സൂചന. മൂന്ന് ഡോക്ടര്‍മാര്‍ക്കും രണ്ട് നഴ്‌സുമാര്‍ക്കുമാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരായ ഇവരുമായി നൂറു കണക്കിന് ആളുകളാണ് ഇടപെട്ടത്.

  എടപ്പാളിലെ ചില വാര്‍ഡുകള്‍ നേരത്തെ കണ്ടൈന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. പ്രദേശത്ത് അലഞ്ഞു നടക്കുന്ന യാചകന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

  ഇയാളില്‍ നിന്നും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും കൊവിഡ് ബാധിച്ചു. ഈ സാഹചര്യത്തിലാണ് മേഖലയില്‍ റാന്‍ഡം പരിശോധന നടത്താന്‍ തീരുമാനിച്ചത്.അതേസമയം നിലവില്‍ സമൂഹവ്യാപനം സംഭവിച്ചിട്ടില്ലെന്നും എന്നാല്‍ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നും മലപ്പുറം ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു. സമ്ബര്‍ക്കപട്ടികയിലുള്ള എല്ലാവരേയും പരിശോധനയ്ക്ക് വിധേയരാക്കുമെന്നും അദ്ദേഹം പറഞ്ഞു.

  - Advertisement -

  LEAVE A REPLY

  Please enter your comment!
  Please enter your name here

  - Advertisement -

  Trending

  കൊവിഡ് പോസിറ്റീവായ ആള്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തു; എംപിയും എംഎല്‍എയും ക്വാറന്റീനില്‍

  പത്തനംതിട്ട: പത്തനംതിട്ടയില്‍ എംപി ആന്റോ ആന്റണിയും കോന്നി എംഎല്‍എ കെ യു ജനീഷ് കുമാറും ക്വാറന്റീനില്‍. ആര്‍ടിഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്....

  സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39,...

  സ്വർണ്ണക്കടത്ത്:റമീസിനെ അറസ്റ്റ് ചെയ്തത് സരിത്തിന്റെ മൊഴി പ്രകാരം

  കൊച്ചി:സ്വർണ്ണകടത്ത് കേസിൽ മലപ്പുറം പെരുന്തൽമണ്ണ സ്വദേശി റമീസിനെ അറസ്റ്റ് ചെയ്തത് സ്വർണ്ണക്കടത്ത് കേസിലെ ഒന്നാം പ്രതി സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലെന്ന് സൂചന.കടത്ത്സ്വർണ്ണങ്ങൾ വാങ്ങി വിൽക്കുന്ന ആളാണ് റമീസ് എന്നാണ് സൂചന,സ്വപ്ന...

  യുഡിഎഫ് പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ല; മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുന്ന അന്വേഷണത്തിനായി സമരം തുടരും

  തിരുവനന്തപുരം; വിവാദമായ സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിനെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് യുഡിഎഫ് .മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടുന്ന അന്വേഷണത്തിനായി സമ്മര്‍ദം തുടരും. എന്നാല്‍ കോവിഡ്...

  മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലി തര്‍ക്കം; അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച മകളെ അടിച്ചു കൊന്നു, അറസ്റ്റ്

  ഗുണ്ടൂര്‍: ആന്ധ്രാപ്രദേശില്‍ മാസ്‌ക് ധരിക്കാത്തതിനെ ചൊല്ലിയുളള തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കളുമായി ഉടലെടുത്ത അടിപിടിയില്‍ നിന്ന് അച്ഛനെ രക്ഷിക്കാന്‍ ശ്രമിച്ച മകള്‍ അടിയേറ്റ് മരിച്ചു. തലയില്‍ ഗുരുതരമായി പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍...
  - Advertisement -

  More Articles Like This

  - Advertisement -