ബിഹാറിൽ നിതീഷ് കുളുർ സർക്കാർ അധികാരത്തിലേറി ഒരാഴ്ച തികയും മുൻപ് മന്ത്രിസഭയിൽ നിന്ന് ആദ്യ അംഗം രാജിവെച്ചു, തിങ്കളാഴ്ച യാണ് നിതീഷ് കുമാർ സർക്കാർ അധികാരത്തിലേറിയത്, വിദ്യാഭ്യാസ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്ന മേവാലാൽ ചൗധരിയാണ് രാജിവെച്ചത്. കഴിഞ്ഞ ദിവസം ദേശീയ ഗാനം തെറ്റായി ആലപിച്ചതിനെ തുടർന്ന് മേവാലാൽ ഏറെ വിമർശനം ക്ഷണിച്ച് വരുത്തിയിരുന്നു.
മേവാലാൽ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ഇയാൾക്കെതിരെയുള്ള അഴിമതി ആരോപണങ്ങൾ മുഖ്യപ്രതിപക്ഷമായ ആർജെഡി ഉന്നയിച്ചിരുന്നു, ഇത് സർക്കാരിനെ പ്രതിരോധത്തിലാക്കി, 2017ൽ ഭഗൽപൂർ കാർഷിക സർവകലാശാല വൈസ് ചാൻസിലറായിരുന്ന കാലത്ത് നിയമനങ്ങളിൽ അഴിമതി നടത്തി എന്നാണ് ഇയാൾക്കെതിരെയുള്ള ആരോപണം, തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.