ഉദ്യോഗസ്ഥരെ വഹിച്ച് കൊണ്ടുള്ള പ്രഥമ ഇസ്രായേൽ വിമാനം യുഎഇയുടെ മണ്ണിൽ തൊട്ടു. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇസ്രായേൽ വിമാനം അറബ് രാജ്യത്ത് ഇറങ്ങുന്നത്. യുഎഇ ഇസ്രായേൽ നയതന്ത്ര ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇസ്രായേൽ വിമാനം യുഎഇയിൽ എത്തുന്നത്. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, അമേരിക്കൻ പ്രതിനിധികൾ എന്നിങ്ങനെയാണ് ആദ്യ വിമാനത്തിലെ യാത്രക്കാർ. ആദ്യ വിമാനം അബുദാബി വിമാനതാവളത്തിലാണ് ഇറങ്ങിയത്. യുഎഇയിലേക്കുള്ള വിമാനത്തിന് സൗദി വ്യോമപാത തുറന്ന് കൊടുത്തു. വിമാനത്തിൽ അറബി, ഇംഗ്ലീഷ് ഹീബ്രു ഭാഷകളിൽ സമാധാനം എന്ന് ആലേഖനം ചെയ്തിരുന്നു.
എന്നാൽ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനുള്ള യുഎഇയുടെ തീരുമാനത്തെ പലസ്തീൻ പ്രധാനമന്ത്രി ശക്തമായ ഭാഷയിൽ അപലപിച്ചു. എമിറേറ്റ്സ് വിമാനം സ്വതന്ത്ര ജെറുസലേമിൽ ഇറങ്ങുന്നത് സ്വപ്നം കണ്ട തങ്ങൾക്ക് ഇസ്രായേൽ വിമാനം യുഎഇയിൽ ഇറങ്ങുന്ന കാഴ്ച വേദനാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.