More

    കോവിഡ് 19 വൈറസ് ബാധ: കശ്മീരില്‍ ആദ്യ മരണം റിപ്പോർട്ട് ചെയ്തു

    Latest News

    ഇടുക്കി രാജമലയിൽ മണ്ണിനടിയിൽ പെട്ട് മരിച്ചവരുടെ എണ്ണം 43 ആയി; ഇന്ന് കണ്ടെടുത്തത് 17 മൃതദേഹങ്ങൾ, തിരച്ചിൽ തുടരുന്നു

    ഇടുക്കി രാജമല പെട്ടിമുടി ദുരന്തത്തില്‍ മരണം 43 ആയി. ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്ക് വേണ്ടി മൂന്നാം ദിവസവും രാവിലെ തന്നെ തിരച്ചില്‍ ആരംഭിച്ചിരുന്നു. ഇന്ന്...

    ഗുജറാത്തിലേക്ക് മാറ്റിപ്പാർപ്പിച്ച രാജസ്ഥാനിലെ ബിജെപി എംഎൽഎമാരെ കാണ്മാനില്ല! കോൺഗ്രസ് പാളയത്തിൽ എത്തിയെന്ന് സംശയം, ഏത് വിധേനയും ഭരണം നിലനിർത്താൻ ഗെഹ്‌ലോട്ട്

    കൂറുമാറ്റം ഭയന്ന് ഗുജറാത്തിലേക്ക് മാറ്റി പാർപ്പിച്ച രാജസ്ഥാനിലെ ബിജെപി എംഎൽഎമാരെ കാണ്മാനില്ല, ഇവരെ നിഗൂഢ കേന്ദ്രങ്ങളിൽ മാറ്റി പാർപ്പിച്ചു എന്നാണ് സൂചനകൾ, ഇവർ...

    സോണിയ ഗാന്ധിയുടെ ചുമതല ആഗസ്റ്റ് പത്തിന് അവസാനിക്കും; കോൺഗ്രസിന് പുതിയ അധ്യക്ഷൻ ഉടനെന്ന് നേതൃത്വം

    കോൺഗ്രസ് ഇടകാല അധ്യക്ഷ സോണിയ ഗാന്ധിയുടെ ചുമതല നാളെ അവസാനിക്കും, ഇതോടെ പുതിയ അധ്യക്ഷൻ ആര് എന്ന ചോദ്യം ചൂട് പിടിച്ച് തുടങ്ങി....

    ശ്രീനഗര്‍: കശ്മീരില്‍ കോവിഡ് 19 വൈറസ് ബാധയെ തുടർന്ന് ആദ്യ മരണം റിപ്പോർട്ട് ചെയ്തു. ശ്രീനഗറിലെ ഡാല്‍ഗേറ്റിലുള്ള ചെസ്റ്റ് ഡിസീസ് ആശുപത്രിയില്‍ വെച്ചാണ് 65 കാരനായ വയോധികൻ മരണപ്പെടുന്നത്.
    വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.

    അതേസമയം, ഇയാള്‍ക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രമേഹവും, രക്തസമ്മര്‍ദ്ദവും അമിത വണ്ണവും ഉള്ള ഇയാളെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചിരുന്നതായും എന്നാല്‍, ഹൃദയസ്തംഭനം മൂലം മരണത്തിനു കീഴടങ്ങുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കശ്മീരില്‍ 11 കൊറോണ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

    ജമ്മുകശ്മീരിൽ കൂടാതെ മഹാരാഷ്ട്രയിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 15 ആയി.

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    - Advertisement -

    More Articles Like This

    - Advertisement -