പണം ആവശ്യപ്പെട്ട് ഫിറോസ് കുന്നുംപറമ്പിൽ തന്നെ മാനസികമായി പീഡിപ്പിച്ചു: വീണ്ടും വെളിപ്പെടുത്തലുമായി വർഷ

0
554

സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ പണം പിരിച്ച്‌ സന്നദ്ധ പ്രവര്‍ത്തനം നടത്തി ശ്രദ്ധേയനായ പാലക്കാട് സ്വദേശി ഫിറോസ് കുന്നംപറമ്ബിലിനെതിരെ കണ്ണൂര്‍ സ്വദേശിനി വര്‍ഷ. സാജന്‍ കേച്ചേരിക്കൊപ്പം ഫിറോസ് കുന്നുംപറമ്ബിലും തന്നെ മാനസികമായി പീഡിപ്പിച്ചതായി ആവര്‍ത്തിക്കുകയാണ് വർഷ. കിട്ടിയ പണം ജോയന്റ് അക്കൗണ്ടിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഫിറോസും വിളിച്ചത്. സര്‍ജറി കഴിഞ്ഞ് വിശ്രമിക്കുന്ന വേളയിലായിരുന്നു ഫിറോസും കൂടെയുള്ളവരും ഫോണില്‍ വിളിച്ച്‌ ശല്യം ചെയ്തതെന്നും വര്‍ഷ പറഞ്ഞു.

അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയക്ക് വേണ്ടി പണം സമാഹരിക്കാന്‍ സഹായിച്ചവര്‍ പിന്നീട് ലഭിച്ച തുക വിതം വെക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്ന കാര്യം കഴിഞ്ഞ ദിവസമാണ് വര്‍ഷ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്. സാജന്‍ കേച്ചേരിയും സംഘവും ഫോണിലൂടേയും ഫേസ്ബുക്ക് ലൈവിലൂടെയും തന്നെ അപകീര്‍ത്തിപ്പെടുത്തിപ്പെടുത്തിയെന്നും വര്‍ഷ പരാതിപ്പെട്ടിരുന്നു. പണം ആവശ്യപ്പെട്ട് ഫിറോസ് കുന്നുംപറമ്ബിലും ഫോണിലൂടെ തന്നെ മാനസീകമായി സമ്മര്‍ദത്തിലാക്കിയതായും വര്‍ഷ പറയുന്നു.

അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കുമായി സമൂഹമാധ്യമങ്ങള്‍ വഴി വീഡിയോ ചെയ്ത് ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയെന്ന കണ്ണൂര്‍ തളിപ്പറമ്ബ് സ്വദേശിനിയായ വര്‍ഷയാണ് ആദ്യം ഫിറോസ് അടക്കമുളളവര്‍ക്കെതിരെ പരാതി നല്‍കിയത്. ഫിറോസ് കുന്നംപറമ്ബിലിന് പുറമെ തൃശൂര്‍ സ്വദേശി സാജന്‍ കേച്ചേരി, ഇവരുടെ സഹായികളായ സലാം, ഷാഹിദ് എന്നിങ്ങനെ നാലുപേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here