റിപ്പബ്ലിക് ടിവിയെ പൂട്ടാനുറച്ച് മുംബൈ പൊലീസ്; ചാനലിലെ നാല് മാധ്യമപ്രവർത്തകർക്കെതിരെ പ്രതികളാക്കി എഫ്‌ഐആർ

0
132

റിപ്പബ്ലിക് ടിവിയെ പൂട്ടാനുറച്ച് മുംബൈ പൊലീസ്, പൊലീസിനെ മനപ്പൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിച്ചു എന്ന പരാതിയിൽ ചാനലിലെ നാല് മാധ്യമപ്രവർത്തകരെ പ്രതിയാക്കി എഫ്ഐആർ ഇട്ടു. ഡെപ്യുട്ടി ന്യൂസ് എഡിറ്റർ സാഗരിക മിത്ര, അസോസിയേറ്റ് എഡിറ്റർ ശിവാനി ഗുപ്ത, മറ്റൊരു ഡെപ്യുട്ടി എഡിറ്റർ ശവൻ സെൻ, എക്സിക്യുട്ടിവ് എഡിറ്റർ നിരഞ്ജൻ നാരായണസ്വാമി എന്നിവരെയാണ് കേസിൽ പ്രതികളാക്കിയിരിക്കുന്നത്. ജോഷി മാർഗ് പൊലീസ് സ്റ്റേഷനിലാണ് ഇന്ത്യൻ ശിക്ഷ നിയമത്തിലെ അപകീർത്തിപ്പെടുത്താൽ വകുപ്പ് 500 പ്രകാരം കേസ് ചാർജ് ചെയ്തിരിക്കുന്നത്.

സുശാന്ത് സിംഗിന്റെ ആത്മഹത്യാ കേസ് മുതൽ മുംബൈ പൊലീസും റിപ്പബ്ലിക് ടിവിയും കൊമ്പ് കോർത്ത് വരികയാണ്, പിന്നാലെ റിപ്പബ്ലിക്കിന്റെ ടിആർപി തട്ടിപ്പ് പൊലീസ് വെളിച്ചത്ത് കൊണ്ടുവന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here