മ​ദ്യം വാ​ങ്ങാ​ന്‍ ഉ​ന്തും​ത​ള്ളും: തുറന്ന മദ്യശാലകള്‍ അടക്കണമെന്ന്​ മദ്രാസ്​ ഹൈക്കോടതി

0
131

ചെന്നൈ: ലോക്​ഡൗണ്‍ പിന്‍വലിക്കുന്നത്​ വരെ മദ്യശാലകള്‍ അടച്ചിടണമെന്ന്​ മദ്രാസ്​ ഹൈകോടതി. എന്നാല്‍, ഒാണ്‍ലൈനായുള്ള വില്‍പനയും ഹോം ഡെലിവെറിയും കോടതി അനുവദിച്ചിട്ടുണ്ട്​. ജ​സ്റ്റീ​സു​മാ​രാ​യ വി​നീ​ത് കോ​ത്താ​രി, പു​ഷ്പ സ​ത്യ​നാ​രാ​യ​ണ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളാ​യ ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​ധി. ന​ട​ന്‍ ക​മ​ല്‍ ഹാ​സ​ന്‍ അ​ട​ക്ക​മു​ള്ള​വ​രു​ടെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചാ​ണ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

വ്യാഴാഴ്​ചയാണ്​ തമിഴ്​നാട്ടില്‍ മദ്യശാലകള്‍ തുറന്നത്​. എല്ലായിടത്തും മദ്യശാലകള്‍ക്ക്​ മുമ്ബില്‍ വലിയ ആള്‍ക്കൂട്ടമായിരുന്നു. മദ്യശാലകള്‍ തുറന്നപ്പോള്‍ സാമൂഹിക അകലം പാലിക്കുന്നതിലുണ്ടായ വലിയ വീഴ്​ചകള്‍ കോവിഡ്​ പ്രതിരോധത്തിന്​ തിരിച്ചടിയാകുമെന്ന്​ കാണിച്ച്‌​ കമല്‍ ഹാസന്‍െറ മക്കള്‍ നീതി മയ്യം അടക്കമുള്ളവര്‍ നല്‍കിയ ഹരജിയിലാണ്​ കോടതി ഇടക്കാല ഉത്തരവ്​ നല്‍കിയത്​.

വ്യാ​ഴാ​ഴ്ച മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മെ​യ് നാ​ലി​ന് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു. രാ​വി​ലെ 10 നും ​വൈ​കു​ന്നേ​രം അ​ഞ്ചി​നും ഇ​ട​യി​ലാ​കും മ​ദ്യ​ശാ​ല​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ക. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ല്‍ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​യും ന​ട​പ്പാ​ക്കു​മെ​ന്നും ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ഓ​രോ ഷോ​പ്പി​ലേ​ക്കും അ​ധി​ക സ്റ്റാ​ഫു​ക​ളെ നി​യോ​ഗി​ക്കു​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

വ്യാഴാഴ്​ച മദ്യശാലകള്‍ തുറക്കുന്നതിനെതിരെ കോടതിയില്‍ നിരവധി ഹരജികള്‍ വന്നിരുന്നു. രാവിലെ 10 മുതല്‍ വൈകീട്ട്​ 5 വരെ മദ്യശാലകള്‍ തുറക്കാനുള്ള സംസ്​ഥാന സര്‍ക്കാറിന്‍െറ ഉത്തരവ്​ ചോദ്യം ചെയ്​തായിരുന്നു ഹരജികള്‍. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ്​ റദ്ദാക്കാന്‍ കോടതി തയാറായിരുന്നില്ല. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കര്‍ശന ഉപാധികള്‍ മുന്നോട്ട്​ വെച്ച കോടതി മദ്യശാലകള്‍ തുറക്കാന്‍ അനുവാദം നല്‍കുകയായിരുന്നു. വ്യാഴാഴ്​ച മദ്യശാലകള്‍ തുറന്നപ്പോള്‍ സാമൂഹിക അകലം നിലനിര്‍ത്തുന്നതിലുണ്ടായ കടുത്ത വീഴ്​ചകള്‍ ചൂണ്ടികാട്ടി ഹരജിക്കാര്‍ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ്​ മദ്യശാലകള്‍ അടക്കാന്‍ വെള്ളിയാഴ്​ച കോടതി ഉത്തരവിട്ടത്​.

LEAVE A REPLY

Please enter your comment!
Please enter your name here