വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ സി.പി.ഐയിലേക്ക്

0
115

കണ്ണൂര്‍: തളിപ്പറമ്പിലെ സി.പി.എം പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ ദേശീയ പാതക്ക് ഭൂമി ഏറ്റെടുക്കലിനെതിരെ സമരം നയിച്ച വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍സി.പി.ഐയില്‍ ചേരുന്നു. സുഹൃത്തായ ശഫീഖ് മുഹമ്മദ് എന്നയാളുടെ ഫേസ്ബുക്ക് ലൈവിലാണ് സുരേഷ് കീഴാറ്റൂര്‍ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ കുറച്ച്‌ നളുകളായി തന്നെ ബി.ജെ.പിക്കാരനെന്നും കോണ്‍ഗ്രസുകാരനെന്നും പറഞ്ഞ് ചിലര്‍ അടിച്ചാക്ഷേപിക്കാന്‍ ശ്രമിക്കുന്നു. ഞങ്ങളുടെ സമരത്തെ അടിച്ചമര്‍ത്താനും ശ്രമിച്ചു. എന്നാല്‍ ഞങ്ങള്‍ നയിച്ച സമരം അടിച്ചമര്‍ത്തപ്പെടേണ്ട സമരമായിരുന്നില്ല. നാളേക്ക് വേണ്ടി വയലുകളും കുന്നുകളും സംരക്ഷിക്കാന്‍ വേണ്ടിയുള്ളതായിരുന്നു.എന്നാല്‍ ഒരു കമ്മ്യൂണിസ്റ്റ് ഗ്രാമത്തില്‍ ജനിച്ച തന്റെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്ന തരത്തിലേക്കായിരുന്നു സി പി എം എന്ന പാര്‍ട്ടി രംഗത്തുവന്നത്. ഇത് ശരിയായ നടപടിയായിരുന്നില്ലെന്ന് സുരേഷ് പറഞ്ഞു. ഇപ്പോള്‍ താന്‍ ഒരു രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുകയാണ്. താന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനാണ്. കമ്മ്യൂണിസ്റ്റായി ജീവിച്ച്‌ ക്യൂണിസ്റ്റ്കാരനായി മരിക്കാനാണ് ആഗ്രഹം. സി.പി.എം എന്ന പ്രസ്ഥാനം തെറ്റാണോ, ശരിയാണോ എന്ന് ഒന്നൊല്ലുമല്ല താന്‍ പറയുന്നത്. തന്റെ രാഷ്ട്രീയം ഇടത് രാഷ്ട്രീയമാണ്. ഇതിനാല്‍ കമ്മയൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്നും സുരേഷ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here