അങ്കമാലിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്താൻ അച്ഛന്റെ ശ്രമം; തലക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞും കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമം

0
199

കൊച്ചി അങ്കമാലിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്താൻ അച്ഛന്റെ ശ്രമം. 54 ദിവസം പ്രായമുള്ള പെൺകുട്ടിയെ ആണ് അച്ഛൻ കൊലപ്പെടുത്താൻ ശ്രമിച്ചത്. പുലർച്ചെ കരഞ്ഞ കുഞ്ഞിനെ ഇയാൾ വായുവിൽ ഉയർത്തി വീശിയെന്നാണ് വിവരം. ബോധം നഷ്ടമായപ്പോൾ കുഞ്ഞിനെ കട്ടിലിൽ എറിയുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. തലയ്ക്ക് ഗുരുതരമായ പരിക്കാണ് കുഞ്ഞിന് ഉണ്ടായിട്ടുള്ളത്. ആന്തരിക രക്തസ്രാവം ഉണ്ട്. കുഞ്ഞിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ അച്ഛൻ ഷൈജു തോമസിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

തലക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞുമാണ് ഷൈജു കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നാണ് റിപോർട്ടുകൾ. സംശയരോഗത്തിന് പുറമെ പെൺകുഞ്ഞ് ജനിച്ചതിലുള്ള നിരാശയുമാണ് ക്രൂര കൃത്യത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.

മലപ്പുറത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ടു ദിവസം പഴക്കമുണ്ടെന്ന് സൂചനകൾ

മലപ്പുറത്ത് അമ്മയും കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍


Father trying to murder a newborn baby in Angamaly

LEAVE A REPLY

Please enter your comment!
Please enter your name here