കര്‍ഷകര്‍ തീവ്രവാദികളെന്ന പരാമര്‍ശം; കങ്കണയ്‌ക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട് കോടതി

0
377

കാർഷിക നിയമത്തിനെതിരെ സമരം നടത്തിയവരെ അധിക്ഷേപിച്ച നടി കങ്കണ റണൗട്ടിനെതിരെ കേസെടുക്കാൻ കർണാടക കോടതിയുടെ ഉത്തരവ്. കാർഷിക നിയമത്തിനെതിരെ സമരം നടത്തുന്നത് തീവ്രവാദികളാണെന്ന് കങ്കണ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരെ തുമകുരു ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

അഭിഭാഷകനായ എൽ. രമേഷ് നായിക് നൽകിയ പരാതിയിലാണ് കോടതിയുടെ ഇടപെടൽ. ക്യാതസാന്ദ്ര പൊലീസ് സ്റ്റേഷനിലെ ഇൻസ്‌പെകർക്കാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ കോടതി നിർദേശം നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here