തിരക്കിട്ട് ചര്‍ച്ച നടത്തി പ്രതിഷേധം അവസാനിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ കര്‍ഷകര്‍. എല്ലാ കര്‍ഷക സംഘങ്ങളേയും ചര്‍ച്ചയ്ക്ക് വിളിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
” എല്ലാ സംഘങ്ങളേയും വിളിക്കാതെ ചര്‍ച്ചയ്ക്ക് ഞങ്ങള്‍ പോകില്ല” എന്നാണ് പഞ്ചാബ് കിസാന്‍ സംഘര്‍ഷ് കമ്മിറ്റിയുടെ സുഖ്വീന്ദര് എസ് സബ്രാന്‍ പ്രതികരിച്ചത്.
നിലവില്‍ 32 കര്‍ഷക സംഘങ്ങളെ മാത്രമാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. 500 ല്‍ അധികം സംഘങ്ങളുള്ളപ്പോള്‍ വെറും 32 സംഘങ്ങളെ മാത്രം ചര്‍ച്ചയ്ക്ക് വിളിച്ചത് ശരിയായ നടപടിയല്ലെന്നാണ് കര്‍ഷകരുടെ പ്രതികരണം. നേരത്തെ ഡിസംബര്‍ മൂന്നിനായിരുന്നു കര്‍ഷകരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ കര്‍ഷക സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നിന് തന്നെ ചര്‍ച്ച നടത്താമെന്ന് സര്‍ക്കാര്‍ പറയുകയായിരുന്നു.