കർഷകർ പ്രക്ഷോഭം എപ്പോൾ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സർക്കാർ- യോഗേന്ദ്ര യാദവ്

0
66

കർഷകരുടെ പ്രക്ഷോഭം എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്ന് സ്വരാജ് ഇന്ത്യ കൺവീനറും സമരനായകരിൽ ഒരാളുമായ യോഗേന്ദ്ര യാദവ് പറഞ്ഞു, കർഷക പ്രക്ഷോഭം ചരിത്രപരമായി മാറിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡൽഹിയിൽ നിന്ന് പാനിപത്തിലേക്ക് യാത്ര ചെയ്താൽ എത്ര മാത്രം കർഷകരാണ് പ്രക്ഷോഭത്തിന് ഇറങ്ങിയതെന്ന് മനസിലാവുമെന്നും അദ്ദേഹം പറഞ്ഞു.

കാർഷിക നിയമഭേദഗതിക്കെതിരെ ഉത്തരേന്ത്യയിൽ കർഷരുടെ സമരം കൊടുമ്പിരി കൊള്ളുകയാണ്, ഹരിയാനയിൽ നിന്നും പഞ്ചാബിൽ നിന്നും കർഷകർ ഡൽഹിയിലേക്ക് മാർച്ച് ചെയ്യുകയാണ്, ഇതിന് തടയിടാൻ കേന്ദ്ര സർക്കാർ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു, തുടർന്ന് പൊലീസ് കർഷകരെ ക്രൂരമായി കൈകാര്യം ചെയ്‌തിരുന്നു, ഇത് ഏറെ വിവാദത്തിന് വഴി വെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here