സമരത്തെരുവിൽ ഗുരുനാനാക്ക് ജയന്തി ആഘോഷിച്ച് കർഷകർ

0
8

കാർഷിക നിയമത്തിനെതിരെ സമരം ശക്തമാക്കവേ ഗുരുനാനാക്ക് ജയന്തി സമരത്തെരുവിൽ ആഘോഷമാക്കി പഞ്ചാബിൽ നിന്നുള്ള കർഷകർ. റോഡിലും ബാരിക്കേഡുകൾക്ക് മുകളിലും മെഴുകുതിരികൾ കത്തിച്ചാണ് ഇവർ ഗുരുനാനാക്ക് ജയന്തി ആഘോഷിച്ചത്.

കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമത്തിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ സമരം നടത്തിയിരുന്ന കർഷകരാണ് ഇപ്പോൾ ഡൽഹിയിലേക്ക് വന്നിരിക്കുന്നത്, ഡൽഹി ചലോ എന്ന പേരിൽ ഡൽഹിയിലേക്ക് നടത്തിയ മാർച്ചിനെ തടയാൻ കേന്ദ്ര സർക്കാർ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.

അതേസമയം ആഭ്യന്തര മന്ത്രി അമിത് ഷാ കർഷകരുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്, നാളെ കർഷകരുമായി ചർച്ച ആരംഭിക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here