പ്രശസ്ത തെലുങ്ക് സീരിയല്‍ താരം ശ്രാവണി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

0
107

പ്രശസ്ത തെലുങ്ക് സീരിയല്‍ താരം ശ്രാവണി കൊണ്ടാപ്പള്ളിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ മധുരാനഗറിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പ്രണയത്തിന്റെ പേരിലുള്ള ലൈംഗിക പീഡനമാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് പ്രാഥമിക വിവരം. ടിക് ടോക്കിലൂടെ പരിചയപ്പെട്ട ദേവരാജ് റെഡ്ഡി എന്നയാളുമായി ശ്രാവണി അടുപ്പത്തിലായിരുന്നു.

പിന്നീട് ഇയാള്‍ നടിയെ മാനസികമായ പീഡിപ്പിച്ചുവെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചുവെന്നുമാണ് മാതാപിതാക്കള്‍ പറയുന്നത് . നടി കുറച്ചു നാളുകളായി അസ്വസ്ഥയായിരുന്നു എന്നും കുടുംബാംഗങ്ങള്‍ പറയുന്നു.നടിയെ കുളിമുറിക്കുള്ളിലാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല . മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഉസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി.മൗനരാഗം, മനസു മംമത തുടങ്ങിയ സീരിയിലൂകളിലൂടെയാണ് ശ്രാവണി ശ്രദ്ധ നേടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here