ഫെയര്‍ ആന്റ് ലവ്ലി ഉല്‍പ്പന്നങ്ങളുടെ പേരിലുള്ള ‘ഫെയര്‍’ എന്നത് എടുത്ത് മാറ്റാനൊരുങ്ങി ഹിന്ദുസ്ഥാന്‍ യുണിലിവര്‍ കമ്പനി. സ്കിന്‍ ക്രീമിലെ ഫെയര്‍ എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്ന് കമ്പനി അറിയിച്ചു. ചര്‍മ്മത്തിന്റെ നിറം വര്‍ധിപ്പിക്കാനുള്ള യുണിലിവറിന്റെ കോസ്മെറ്റിക്സ് ഉല്‍പ്പന്നങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്പനിയുടെ ഈ തീരുമാനം. ഒപ്പം അമേരിക്കയില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് നേരെയുണ്ടായ പൊലീസ് വെടിവെപ്പും ബ്ലാക്ക് ലൈവ്സ് മാറ്റര്‍ ക്യാംപയിനും സമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ഫെയര്‍ ആന്റ് ലവ്ലി പേര് മാറ്റാനൊരുങ്ങുന്നത്.
സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കുന്നു; പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അതേസമയം റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തിന് ശേഷമേ പുതിയ പേരിന്റെ പ്രഖ്യാപനമുണ്ടാവുകയുള്ളു. പുതിയ പേരോട് കൂടി പായ്ക് അടുത്ത മാസം വിപണിയിലെത്തുമെന്നാണ് കരുതുന്നത്.
കോവിഡ് രോഗികളുടെ ഉറവിടം കണ്ടെത്താൻ പുത്തൻ മാർഗം
Fair and Lovely name changed