More

    ബ്രാന്‍ഡ് നെയിം മാറ്റാനൊരുങ്ങി ഫേസ്ബുക്ക്!!!

    Must Read

    ന്യൂയോര്‍ക്ക്: ആഗോള ജനപ്രിയ മാധ്യമമായ ഫേസ്ബുക്ക് അതിന്റെ ബ്രാന്‍ഡ് നെയിം മാറ്റാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇന്‍സ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ ഉടമസ്ഥത കൂടിയുള്ള ഫേസ്ബുക്ക് അതിന്റെ മാതൃകമ്പനിക്ക് പുതിയ പേര് കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് .

    ഒരു സോഷ്യല്‍ മീഡിയ കമ്പനിയായി മാത്രം ഒതുങ്ങാതെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായിട്ടാണ് ഈ നടപടിയെന്നാണ് വിലയിരുത്തല്‍. യുഎസ് ടെക്നോളജി ബ്ലോഗ് ആയ വെര്‍ജാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഒക്ടോബര്‍ 28-ന് നടക്കുന്ന ഫേസ്ബുക്കിന്റെ വാര്‍ഷിക കണക്ട് കോണ്‍ഫറന്‍സില്‍ മാര്‍ക് സുക്കര്‍ബര്‍ഗ് പേരുമാറ്റം പ്രഖ്യാപിക്കുമെന്നാണ് സൂചന.

    ഫേസ്ബുക്ക് പ്ലാറ്റ്ഫോം നിലവിലുള്ളത് പോലെ തുടരുന്നതിനാല്‍ പേര് മാറ്റം ഉപഭോക്താക്കളെ നേരിട്ട് ബാധിക്കില്ല. നിലവിലുള്ള വിവാദങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ ലേബല്‍ ഒഴിവാക്കുകയാണ് പ്രധാന ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്.

    അതെസമയം, പേര് മാറ്റത്തോടെ ഫേസ്ബുക്ക് ആപ്പ് അതിന്റെ മാതൃകമ്പനിക്ക് കീഴിലാകും. വാട്സാപ്പ്, ഇന്‍സ്റ്റഗ്രാം, തുടങ്ങിയ അവരുടെ സേവനങ്ങളും ഈ മാതൃകമ്പനിക്ക് കീഴില്‍ വന്നേക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Latest News

    ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസെന്ന് സിപിഎം

    തിരുവല്ല :തിരുവല്ലയില്‍ സി.പി.എം ലോക്കല്‍ സെക്രട്ടറിയുടെകൊലയ്ക്ക് പിന്നില്‍ ആര്‍.എസ്.എസ് ആണെന്ന് സി.പി.എം പ്രാദേശിക നേതൃത്വം ആരോപിച്ചു. പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി.ബി. സന്ദീപ് കുമാറാണ് കൊല്ലപ്പെട്ടത്. ഇന്ന്...

    More Articles Like This