More

    പ്രവാസികൾക്ക് ആശ്വാസിക്കാം,കോവിഡ് സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പറും തിയതിയും രേഖപ്പെടുത്താന്‍ തുടങ്ങി

    Must Read

    ടോക്യോയില്‍ ഇന്ത്യയുടെ അഭിമാനമായി പിവിസിന്ധു;രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം

    ടോക്യോ: ഒളിമ്ബിക്‌സില്‍ ഇന്ത്യയുടെ അഭിമാന താരമായി പി വി സിന്ധു. വനിതാ വിഭാഗം ബാഡ്മിന്റണില്‍ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ചൈനിസ് താരത്തെ കീഴടക്കി...

    സംസ്ഥാനത്ത് ഇന്ന് 20,728 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 56 മരണം റിപോർട്ട് ചെയ്തു

    തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം...

    സാധനങ്ങള്‍ക്കിനി വിലകുറയും,സംസ്ഥാനം ഇതുവരെ പിരിച്ചെടുത്തത് 1600 കോടി രൂപ

    തിരുവനന്തപുരം : പ്രളയ സെസ് എന്ന പേരില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന സെസ് അവസാനിപ്പിച്ചു. 2021 ജൂലെ മാസത്തില്‍ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന...

    തിരുവനന്തപുരം- സൗദി അടക്കമുള്ള രാജ്യങ്ങളിലേക്ക് പോകുന്നവർക്ക് നൽകുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പരും തീയതിയും കൂടി ചേർക്കാൻ കേരള സർക്കാർ തീരുമാനം. ചില വിദേശ രാജ്യങ്ങൾ വാക്‌സിനെടുത്ത തീയതിയും വാക്‌സിന്റെ ബാച്ച് നമ്പരും കൂടി ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സർട്ടിഫിക്കറ്റിൽ ഇവകൂടി ചേർക്കാൻ സർക്കാർ നിർദേശം നൽകിയത്. ഇതിനായുള്ള ഇ ഹെൽത്തിന്റെ പോർട്ടലിൽ അപ്‌ഡേഷൻ നടത്തിവരികയാണ്. അടുത്ത ദിവസം മുതൽ തന്നെ ബാച്ച് നമ്പരും തീയതിയും ചേർത്ത പുതിയ സർട്ടിഫിക്കറ്റ് ലഭിക്കും. നേരത്തെ സർട്ടിഫിക്കറ്റ് എടുത്ത, ബാച്ച് നമ്പരും തീയതിയും ആവശ്യമുള്ളവർക്ക് അവകൂടി ചേർത്ത് പുതിയ സർട്ടിഫിക്കറ്റ് നൽകും.

    തീയതിയും ബാച്ച് നമ്പരും കൂടി ആവശ്യമുള്ള നേരത്തെ സർട്ടിഫിക്കറ്റ് എടുത്തവർ സംസ്ഥാന സർക്കാരിന്റെ https://covid19.kerala.gov.in/vaccine/ എന്ന പോർട്ടലിൽ പ്രവേശിച്ച് ലഭിച്ച പഴയ സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്തിട്ട് വേണം പുതിയതിന് അപേക്ഷിക്കേണ്ടത്. ശേഷം, മുമ്പ് ബാച്ച് നമ്പരും തീയതിയുമുള്ള കോവിൻ (COWIN) സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളവർ അത് സംസ്ഥാന സർക്കാരിന്റെ പോർട്ടലിൽ അപ് ലോഡ് ചെയ്യേണ്ടതാണ്. കോവിൻ പോർട്ടലിൽ നിന്നും സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ വാക്‌സിൻ എടുത്ത കേന്ദ്രത്തിൽ നിന്നും ബാച്ച് നമ്പരും തീയതിയും കൂടി എഴുതി വാങ്ങിയ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യേണ്ടതാണ്. സമർപ്പിക്കപ്പെട്ട അപേക്ഷകൾ പരിശോധിച്ച് തീയതിയും ബാച്ച് നമ്പരും ഉള്ള പുതിയ സർട്ടിഫിക്കറ്റ് നൽകും. അപേക്ഷിച്ചവർക്ക് തന്നെ പിന്നീട് സർട്ടിഫിക്കറ്റ് ഈ പോർട്ടലിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.

    ഇപ്പോൾ, വാക്‌സിൻ എടുത്ത് വിദേശത്ത് പോകുന്നവർക്ക് ഉടൻ തന്നെ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള ക്രമീകരണങ്ങൾ പോർട്ടലിൽ വരുത്തിയിട്ടുണ്ട്. വാക്‌സിൻ നൽകി കഴിയുമ്പോൾ വ്യക്തിയുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, സർട്ടിഫിക്കറ്റ് നമ്പർ അടങ്ങിയ എസ്എംഎസ് ലഭിക്കുന്നതാണ്. ഉടൻ തന്നെ അവർക്ക് പോർട്ടലിൽ നിന്നും സർട്ടിഫിക്കറ്റ് ഡൗൺ ലോഡ് ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ സംശയങ്ങൾക്ക് ദിശ 1056, 104 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Latest News

    ടോക്യോയില്‍ ഇന്ത്യയുടെ അഭിമാനമായി പിവിസിന്ധു;രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം

    ടോക്യോ: ഒളിമ്ബിക്‌സില്‍ ഇന്ത്യയുടെ അഭിമാന താരമായി പി വി സിന്ധു. വനിതാ വിഭാഗം ബാഡ്മിന്റണില്‍ മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തില്‍ ചൈനിസ് താരത്തെ കീഴടക്കി...

    സംസ്ഥാനത്ത് ഇന്ന് 20,728 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു 56 മരണം റിപോർട്ട് ചെയ്തു

    തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 20,728 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3770, തൃശൂര്‍ 2689, കോഴിക്കോട് 2434, എറണാകുളം 2246, പാലക്കാട് 1882, കൊല്ലം 1336, കണ്ണൂര്‍ 1112, തിരുവനന്തപുരം 1050,...

    സാധനങ്ങള്‍ക്കിനി വിലകുറയും,സംസ്ഥാനം ഇതുവരെ പിരിച്ചെടുത്തത് 1600 കോടി രൂപ

    തിരുവനന്തപുരം : പ്രളയ സെസ് എന്ന പേരില്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന സെസ് അവസാനിപ്പിച്ചു. 2021 ജൂലെ മാസത്തില്‍ അവസാനിക്കുന്ന സെസ് തുടരില്ലെന്ന് സംസ്ഥാന ബജറ്റില് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഇന്ന്...

    സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തില്‍ വീഴ്ച അഞ്ച് ദിവസത്തിനിടെ ഒരു ലക്ഷത്തിലധികം അടച്ചില്‍ ഒഴിവാക്കി ആള്‍ക്കൂട്ടം ഒഴിവാക്കിയേക്കും

    തിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തില്‍ വീഴ്ച. സംസ്ഥാനത്ത് അഞ്ച് ദിവസത്തിനിടെ 1 ലക്ഷത്തിലധികം ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. കേരളത്തില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിദിന രോഗികളുടെ എണ്ണം 20,000ത്തിന് മുകളിലാണ്....

    മുസ്ലിം ലീഗിൽ തീരുമാനമെടുക്കുന്നത് അറിയുന്നില്ലെന്ന് വിമർശനംലീഗ് യോഗത്തിലെ വിമർശനങ്ങൾ ചർച്ചയാകുമ്പോൾ…

    കോഴിക്കോട്:മുസ്ലിം ലീഗിൽ തീരുമാനമെടുക്കുന്നത് ഭാരവാഹികൾ പോലും അറിയുന്നില്ലെന്ന് മുസ്ലിംലീഗ് ഭാരവാഹി യോഗത്തിൽ വിമർശനംകാര്യങ്ങൾ ഒരു നേതാവ് കൈകാര്യം ചെയ്യുന്ന രീതി അവസാനിപ്പിക്കണംമുസ്ലിംലീഗ് ഭാരവാഹി യോഗത്തിൽ പികെ ഫിറോസ് പങ്കെടുത്തതിനെതിരെയും വിമർശനമുയർന്നു...

    More Articles Like This

    We would like to show you notifications for the latest news and updates.
    Dismiss
    Allow Notifications