ദുബായിൽ മാസ്ക് ധരിക്കുന്നതിൽ ഇളവ് അനുവദിച്ചു, ദുബായ് ഹെൽത്ത് അതോറിറ്റിയാണ് ഇളവുകൾ പ്രഖ്യാപിച്ചത്. ഇതിനായി പ്രത്യേകം അപേക്ഷ സമർപ്പിക്കണം. മാസ്ക് ധരിക്കുന്നത് മൂലം പ്രശ്നങ്ങൾ അനുഭവിക്കുന്ന ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് മാത്രമാണ് ഇളവുകൾ അനുവദിക്കുക, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ അത് തെളിയിക്കുന്ന രേഖകൾ ദുബായ് പൊലീസിന്റെ വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ലഭിച്ച് അഞ്ച് ദിവസത്തിനകം അധികൃതർ അപേക്ഷയിൽ തീരുമാനമെടുക്കും.
ഗുരുതരമായ ത്വക്ക് രോഗമുള്ളവർ, മാസ്ക്ക് ധരിക്കുമ്പോൾ ചൊറിച്ചിൽ അനുഭവപ്പെടൽ, മാസ്ക് അലർജി ഉള്ളവർ,വായ്, മൂക്ക്, അതല്ലെങ്കിൽ മുഖത്ത് അണുബാധ ഉള്ളവർ, ആസ്തമ ബാധിതർ, മാനസികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ, സൈനസൈറ്റിസ് പോലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, എന്നിവർക്കാണ് മാസ്ക് ധരിക്കുന്നതിൽ ഇളവ് ലഭിക്കുക.
മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നതിനെ ഭരണകൂടം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും സ്വയരക്ഷക്ക് മാസ്ക് ധരിക്കുന്നതാണ് ഉത്തമമെന്നും അധികൃതർ അറിയിച്ചു.
കോവിഡിനെ പ്രതിരോധിക്കുന്നതിൽ ഫലപ്രദമാണ് എന്നതിനാൽ ദുബായിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്. മാസ്ക് ധരിക്കാത്തവരിൽ നിന്ന് ഭീമായ തുകയാണ് പിഴയായി ഈടാക്കുന്നത്.