More

    മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ടി ശിവദാസ മേനോന്‍ അന്തരിച്ചു

    Must Read

    മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ടി ശിവദാസ മേനോന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം ന്യൂമോണിയ ബാധയെ തുടര്‍ന്ന്
    ശിവദാസ മേനോനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
    ഇന്ന് പുലര്‍ച്ചെ രണ്ട് തവണ ഹൃദയാഘാതം ഉണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നു. മലമ്പുഴ മണ്ഡലത്തില്‍നിന്ന് മൂന്ന് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് തവണ നിയമസഭാംഗവും രണ്ടുതവണ മന്ത്രിയുമായിരുന്നു.സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു.1987ലും 1996ലും നായനാര്‍ സര്‍ക്കാരില്‍ മന്ത്രിയായി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Latest News