‘എല്ലാവരും സ്വന്തം ജീവന്‍ രക്ഷിച്ചോളൂ, പ്രധാനമന്ത്രി മയിലിനൊപ്പം തിരക്കിലാണ്’ പരിഹസിച്ച് രാഹുല്‍ ഗാന്ധി

0
642

ന്യുഡല്‍ഹി; കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഈ ആഴ്ച ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 50 ലക്ഷം കടക്കും. ആക്ടീവ് കേസുകളുടെ എണ്ണം പത്ത് ലക്ഷവും കടക്കും, രാഹുല്‍ ഗാന്ധി പറഞ്ഞു.

ഒരു വ്യക്തിയുടെ ദുരഭിമാനം കാരണം തയ്യാറെടുപ്പില്ലാതെ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ആണ് രാജ്യത്ത് കൊറോണ വൈറസ് വ്യാപനത്തിന് കാരണമായതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. സ്വയം പര്യാപ്തമാകാനാണ് മോദി സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. അതിനര്‍ത്ഥം നിങ്ങള്‍ സ്വന്തം ജീവന്‍ രക്ഷിച്ചോളൂ, പ്രധാനമന്ത്രി മയിലുകള്‍ക്കൊപ്പം തിരക്കിലാണ് എന്നാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here