ബിനീഷ് കൊടിയേരിക്കെതിരെ താൻ ആരോപണമുന്നയിച്ചു എന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് ഇപി ജയരാജൻ

0
57

സ്വർണക്കടത്ത് കേസിൽ തന്റെ മകന്റെ പേര് വലിച്ചിഴച്ചത് ബിനീഷ് കൊടിയേരിയാണ് എന്ന് താൻ പറഞ്ഞു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് മന്ത്രി ഇപി ജയരാജൻ പറഞ്ഞു, ഏഷ്യാനെറ്റ് ന്യൂസാണ് ഇത്തരത്തിൽ വാർത്ത നൽകിയത്. എൽഡിഎഫ് ഗവണ്മെന്റിനെയും സിപിഎമ്മിനേയും മോശക്കാരായി ചിത്രീകരിക്കാനുള്ള ശ്രമമാണിതെന്നും ജയരാജൻ ആരോപിച്ചു.

സാഹോദര്യ ബോധത്തോട് കൂടി പ്രവർത്തിക്കുന്നവരാണ് സിപിഎമ്മുകാർ, ജയരാജനും കോടിയേരിയും തമ്മിൽ പ്രശ്നങ്ങൾ എന്നാണ് ഏഷ്യാനെറ്റ് പറയുന്നത്, അങ്ങനെയൊരു വിഷയമേ ഇല്ല, അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here