More

    ലഡാക്കിലെ ഏറ്റുമുട്ടലിൽ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന്‍റെ പശ്ചാത്തലത്തിൽ ആദ്യപ്രതികരണവുമായി വിദേശകാര്യമന്ത്രാലയം; വിദേശകാര്യവക്താവിന്റെ പ്രസ്താവനയുടെ പരിഭാഷ വായിക്കാം

    Latest News

    മിന്നലേറ്റ് 23 പേര്‍ മരിച്ചു

    പാറ്റ്ന: ബിഹാറില്‍ മിന്നലേറ്റ് 23 പേര്‍ മരിച്ചു. അഞ്ച് ജില്ലകളിലായാണ് ഇത്രയും മരണം. ഭോജ്പൂരിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്.

    പബ്ജി കളിച്ച് ചികിത്സയ്ക്കും പഠനത്തിനുമായി മാറ്റിവച്ചിരുന്ന 16 ലക്ഷം രൂപ 17കാരന്‍ നഷ്ടപ്പെടുത്തി

    ചണ്ഡിഗഡ്: പബ്ജി ഗെയിം കളിച്ച് 17കാരന്‍ നഷ്ടപ്പെടുത്തിയത് 16 ലക്ഷം രൂപ. പഞ്ചാബിലാണ് സംഭവം. മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നാണ് 16 ലക്ഷം...

    മകന്‍ കൊറോണ ബാധിച്ച് മരിച്ചതില്‍ മാതാപിതാക്കള്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു

    ഭുവനേശ്വര്‍: കോവിഡ് ബാധിച്ച് മകന്‍ മരിച്ചതില്‍ മണിക്കൂറുകള്‍ക്ക് ശേഷം മാതാപിതാക്കള്‍ മനംനൊന്ത് ജീവനൊടുക്കി. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലാണ് സംഭവം. ജില്ലയിലെ കബിസുര്യനഗര്‍ പോലീസ്...

    ലഡാക്കിലെ ഗാൽവൻ താഴ്‍വരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതിന്‍റെ പശ്ചാത്തലത്തിൽ ആദ്യപ്രതികരണവുമായി വിദേശകാര്യമന്ത്രാലയം. ചൈനയാണ് ധാരണ ലംഘിച്ചതെന്നും നിയന്ത്രണരേഖ മറികടന്ന് ഇന്ത്യൻ ഭാഗത്തേക്ക് കടന്നതെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇന്ത്യയുമായി ചൈന ഉണ്ടാക്കിയ ധാരണ ലംഘിച്ചെന്നും ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കും എന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

    വിദേശകാര്യവക്താവ് അനുരാഗ് ശ്രീവാസ്തവയുടെ പ്രസ്താവനയുടെ പരിഭാഷ

    ”കിഴക്കൻ ലഡാക്കിന്‍റെ അതിർത്തിപ്രദേശത്ത് ഇരുസേനകളും പിൻമാറാനുള്ള നടപടികൾ ഇന്ത്യയുടെയും ചൈനയുടെയും സൈനിക, നയതന്ത്ര ഉദ്യോഗസ്ഥർ വിശദമായി ചർച്ച ചെയ്ത് വരികയായിരുന്നു.

    ജൂൺ 6, 2020-ന് ഇരുസൈന്യങ്ങളിലെയും കമാൻഡർമാർ യോഗം ചേർന്ന്, സൈനികരെ മേഖലയിൽ നിന്ന് പിൻവലിക്കാൻ തീരുമാനമെടുത്തിരുന്നു. മാത്രമല്ല, ഗ്രൗണ്ട് കമാൻഡർമാർ മേഖലയിൽ പരസ്പരം യോഗം ചേർന്ന്, എങ്ങനെ സൈന്യത്തെ പിൻവലിക്കാമെന്നതിൽ ഒരു ധാരണയിലെത്തി അതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി വരികയായിരുന്നു.

    ഈ പ്രക്രിയ നന്നായിത്തന്നെ പുരോഗമിക്കുമെന്നായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാൽ ചൈന ഈ ധാരണ അംഗീകരിച്ചില്ല. മാത്രമല്ല, ഗാൽവൻ താഴ്‍വരയിലെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ എന്ന നിയന്ത്രണരേഖയെ മാനിക്കുകയും ചെയ്തില്ല.

    ജൂൺ 15 2020-ന് വൈകിട്ടും, രാത്രിയുമായി ഇരുസൈന്യങ്ങളും തമ്മിൽ സംഘർഷം ഉടലെടുത്തു. ചൈന അതിർത്തി ധാരണ ലംഘിച്ച്, ഈ അതിർത്തി മാറ്റാൻ ശ്രമം നടത്തിയതോടെയായിരുന്നു ഇത്. രണ്ട് ഭാഗത്തും മരണങ്ങളുണ്ടായി. ഉയർന്ന നയതന്ത്ര, സൈനിക തലത്തിൽ നടത്തിയ ചർച്ചയിൽ ഉണ്ടായ ധാരണ ചൈന മാനിച്ചിരുന്നെങ്കിൽ ഈ മരണങ്ങൾ ഒഴിവാക്കാമായിരുന്നു.

    അതി‍ർത്തിയുമായി ബന്ധപ്പെട്ട്, ഇന്ത്യ എപ്പോഴും വളരെ ഉത്തരവാദിത്തമുള്ള നിലപാടാണ് സ്വീകരിച്ചുപോരുന്നത്. ഇന്ത്യയുടെ എല്ലാ പ്രവർത്തനങ്ങളും ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിനകത്ത് തന്നെയായിരുന്നു. ഈ ധാരണ ചൈനയും മാനിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

    അതിർത്തിയിൽ സമാധാനവും ശാന്തിയും തുടരേണ്ടതിന്‍റെ ആവശ്യകതയിൽ ഞങ്ങൾ ഉറച്ച് നിൽക്കുകയാണ്. ഭിന്നതകൾ ചർച്ചകളിലൂടെ പരിഹരിക്കാനാവുന്നതാണ്. അതേസമയം, ഇന്ത്യ പരമാധികാരവും അഖണ്ഡതയും സംരക്ഷിച്ചുകൊണ്ട് തന്നെ നിലനിൽക്കും”.

    RECENT POSTS

    ടിപി വധക്കേസ് പ്രതി കുഞ്ഞനന്തന്റെ മരണത്തിലെ അനുശോചനം; മുഖ്യമന്ത്രിക്ക് വക്കീല്‍ നോട്ടീസ്

    പൂട്ടാനുറച്ച് തന്നെ സിന്ധ്യ; കൂടെ കൂട്ടിയത് കോൺഗ്രസ് ദേശീയ നേതൃത്വവുമായി അടുത്ത ബന്ധമുള്ള നേതാവ് ഉൾപ്പെടെ 300 പേരെ; കോൺഗ്രസിന് തിരിച്ചടിയായത് ഗ്രൂപ്പ് കളി

    സംസ്ഥാനത്ത് ഇന്ന് ഒരു ഹോട്സ്പോട്ട്; 16 പ്രദേശങ്ങളെ ഹോട്ട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

    Encounter in Ladakh; Ministry of Foreign Affairs with First Response

    വിവർത്തനം: ഏഷ്യാനെറ്റ് ന്യൂസ്

    - Advertisement -

    LEAVE A REPLY

    Please enter your comment!
    Please enter your name here

    - Advertisement -

    Trending

    കോവിഡ് അമേരിക്കക്കെതിരെയുള്ള ചൈനയുടെ ആസൂത്രിത നീക്കം; ട്രംപ്

    വാഷിങ്ടണ്‍: കോവിഡ് അമേരിക്കക്കെതിരെയുള്ള ചൈനയുടെ ആസൂത്രിത നീക്കമെന്ന് ട്രംപ്: 'ചൈനയില്‍നിന്നുള്ള മഹാമാരി, അതാണിത്, ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒന്നുതന്നെയായിരുന്നു, പക്ഷേ അവരതിന് അനുവദിച്ചു....

    കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതിതീവ്രം;രോഗ ബാധിതർ 20,000 ലേക്ക് കടന്നു

    ബംഗളൂരു;കര്‍ണാടകയില്‍ കോവിഡ് വ്യാപനം അതിതീവ്രം രോഗ ബാധിതർ 20,000 ലേക്ക് കടന്നു രണ്ട് ദിവസത്തിനുള്ളിൽ കര്‍ണാടകയില്‍ 3000 ത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 1694...

    കോവിഡ് 19 ഉറവിടമറിയാത്ത 106 പേരുടെ ഉറവിടം കണ്ടെത്തി ആരോഗ്യവകുപ്പ്

    തിരുവനന്തപുരം;കോവിഡ് 19 ഉറവിടമറിയാത്ത 106 പേരുടെ ഉറവിടം കണ്ടെത്തിയതായി  ആരോഗ്യവകുപ്പ്. അതേ സമയം വ്യാപനം തുടങ്ങി വച്ച ആദ്യരോഗികളെ കണ്ടെത്താത്തത്  ആശങ്ക സൃഷ്ടിക്കുന്നു . സ്രോതസ്സ്...

    മാസ്റ്ററിലെ ‘വാത്തി കമ്മിങ്’ ഗാനം യൂട്യൂബില്‍ അറുപത് മില്ല്യണിലധികം കാഴ്ചക്കാരുമായി മുന്നേറുന്നു

    സൂപ്പര്‍ഹിറ്റ് ചിത്രമായ കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രമാണ് 'മാസ്റ്റര്‍'. വില്ലനായി വിജയ് സേതുപതി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്,...

    ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.11 കോടി കടന്നു; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5.30 ല​ക്ഷ​ത്തി​ലേ​ക്ക്

    ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1.11 കോടി കടന്നു. അഞ്ചേകാല്‍ ലക്ഷത്തിലധികം പേര്‍ക്കാണ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായത്. അ​തേ​സ​മ​യം, രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​കു​ന്ന വ​ര്‍​ധ​ന ആ​ശ​ങ്ക​ക​ള്‍​ക്കി​ട​യി​ലും ചി​ല​പ്ര​തീ​ക്ഷ​ക​ളും ന​ല്‍​കു​ന്നു​ണ്ട്. നി​ല​വി​ല്‍...
    - Advertisement -

    More Articles Like This

    - Advertisement -